/indian-express-malayalam/media/media_files/uploads/2023/06/charli.jpg)
കഥ പറഞ്ഞ് വൈറലായ പത്തനംത്തിട്ട റാന്നി സ്വദേശി ചാർളി
എടിഎമ്മിൽ കുടുങ്ങിയ ഡെബിറ്റ് കാർഡ് തിരികെ എടുക്കുന്നതിനിടെ മെഷീൻ തകരാൻ കാരണക്കാരനായ പത്തനംത്തിട്ട റാന്നി ഉതിമൂട് സ്വദേശയായ ചാർളിച്ചായനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാരവിഷയം. സംഭവം മാധ്യമങ്ങളോട് വിവരിക്കുന്ന ചാർളിയുടെ വീഡിയോ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി ഓടുകയാണ്.
എടിഎം മെഷീൻ എങ്ങനെയാണ് തകർന്നത് എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി രാവിലെ എണീറ്റതു മുതലുള്ള സംഭവങ്ങൾ വിശദമായി വിവരിക്കുകയാണ് ചാർളിച്ചായൻ. വിവരണം നീണ്ടുപോയതൊടെ അവതാരകയ്ക്ക് ഇടപെടേണ്ടി വന്നു. എന്നാൽ, ആ കഥ പറച്ചിൽ വൈറലായതോടെ ചാർളിച്ചായനെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. അവതാരകയ്ക്ക് ആ കഥ മുഴുവനാക്കാൻ അനുവദിക്കാമായിരുന്നു എന്നായി സോഷ്യൽ മീഡിയ.
ചാർളിച്ചായന്റെ കഥയുടെ ഫ്ളോ അങ്ങുപോയി, എന്നിട്ട് ആ ചേട്ടന് ചായ കുടിക്കാൻ സാധിച്ചോ ആവോ!, കഥ മുഴുവൻ പറഞ്ഞു തീർക്കാൻ സമയം കൊടുക്കണമായിരുന്നു, ചാർളിച്ചായൻ സ്വന്തമായി ഒരു ചായ ഇട്ടു കുടിക്കാൻ ഒക്കെ ഇനിയെന്നാണ് പഠിക്കുക,വെറുതെ എടിഎമ്മിന് പണിയായി എന്നിങ്ങനെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.
കഥ പറഞ്ഞ് ഒറ്റ ദിവസം വൈറലായി മാറിയ ചാർളിച്ചേട്ടനെ കഥയുടെ പൂർണ്ണരൂപം പുറത്തുവിട്ടിരിക്കുകയാണ് മാതൃഭൂമി ഇപ്പോൾ. ലോട്ടറി വിൽക്കുന്ന രാജേഷ്, മൈലപ്ര ഹോട്ടലിലെ പറോട്ടയും മുട്ടക്കറിയും, കോട്ടയം മെഡിക്കൽ കോളേജ്, സി പി എം ബ്രാഞ്ചിലെ സജി, ചുങ്കപ്പാറ ഷാനവാസ് എന്നിങ്ങനെ ചാർളിച്ചായന്റെ കഥയിലേക്ക് പുതിയ കഥാപാത്രങ്ങളും കഥാപരിസരവുമൊക്കെ കയറിവന്ന് രംഗം കൊഴുക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാനാവുക.
ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് റാന്നിയിലെ ഫെഡറൽ ബാങ്ക് എടിഎമ്മിൽ പണമെടുക്കാനായി എത്തിയതായിരുന്നു ചാർളി. പണം എടുക്കുന്നതിനിടെ കാർഡ് തിരിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ എടിഎം മെഷീൻ തകർന്നു. കാർഡ് ബലമായി പിടിച്ചുവലിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ എടിഎം മെഷിന്‍റെ മുൻഭാഗം തകരുകയായിരുന്നുവെന്നാണ് ചാർളി പറയുന്നത്. എടിഎം തകർത്ത് കവർച്ച നടത്തിയെന്ന ആരോപണം നേരിടുമോയെന്ന് ഭയന്ന ചാർളി സമീപത്തുണ്ടായ ഭാഗ്യക്കുറി ടിക്കറ്റ് വിൽപനകാരൻ രാജേഷ്, പൊലീസ്, ബാങ്ക് അധികൃതർ എന്നിവരെ വിളിച്ച് വിവരം അറിയിച്ചു അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തിൽ പൊലീസ് എടിഎം മെഷീൻ പരിശോധിക്കുകയും മോഷണശ്രമമല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us