/indian-express-malayalam/media/media_files/2025/11/21/athbhutha-dweepu-x-athisayan-2025-11-21-16-45-47.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
മലയാള സിനിമ അന്നേവരെ കാണാത്ത ദൃശ്യാനുഭവമായിരുന്നു 2005ൽ വിനയൻ 'അത്ഭുതദ്വീപ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഫാന്റസി ചിത്രമായി കണക്കാക്കാവുന്ന ഒന്നാണ്.
രണ്ടു വർഷത്തിനു ശേഷം 'അതിശയൻ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയെയും വിനയൻ അവതരിപ്പിച്ചു. ഇന്ന് പല നിർമ്മാണ കമ്പനികളും സംവിധായകരും അവരുടേതായ യൂണിവേഴ്സുകൾ സൃഷ്ടിക്കുമ്പോൾ വിനയന്റേതായി ഒരു സിനിമാറ്റിക് യൂണിവേഴ്സിലൂടെ ഈ കഥാപാത്രങ്ങളെല്ലാം മടങ്ങി വന്നാൽ എങ്ങനെയുണ്ടാകും?
Also Read: 'നിന്റെ ശബ്ദം പോലും ഇനി കേൾക്കരുത്'; പൂച്ച സാറിനെ വിറപ്പിച്ച് കുഞ്ഞാവ; വീഡിയോ
അതിശയൻ അത്ഭുതദ്വീപിൽ എത്തിപ്പെടുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കടലിലേക്കു പോകുന്ന അതിശയൻ അത്ഭുതദ്വീപിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്.
Also Read: എന്തൊരു അനുസരണ; ഒരു പെൺകുട്ടി വളർത്തുന്ന കടുവയെ കണ്ടോ
ഗിന്നസ് പക്രുവും ജഗതി ശ്രീകുമാറും അടക്കം അത്ഭുതദ്വീപിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാണിക്കുന്ന വീഡിയോയിൽ മിന്നൽ മുരളിയായി ടൊവിനോ തോമസിനെയും സ്പൈഡർ മാൻ ആയി നസ്ലനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 'signature_by_aanand' എന്ന അക്കൗണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ അഞ്ചു ലക്ഷത്തിലധികം കാഴ്ചകൾ നേടിയിട്ടുണ്ട്. നിരവധി ലൈക്കുകളും കമന്റുകളും വീഡിയോയ്ക്കുണ്ട്.
Read More: അർജുനനേയും കൃഷ്ണനേയും കണ്ടില്ലേ? ഇനി കർണനെ കാണണ്ടേ? ഒന്നൊന്നര വരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us