പ്രളയകെടുതി വിട്ടുതീരും മുന്‍പ് മലയാളികള്‍ക്ക് ചിരി സമ്മാനിച്ചവരില്‍ പ്രമുഖനാണ് ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി. കാണിപ്പയ്യൂര്‍ ഈ വര്‍ഷം നടത്തിയ വിഷുഫലമാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചിരിപടര്‍ത്തിയത്. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ കേരളത്തില്‍ മഴ കുറയും. സംസ്ഥാനം വൈദ്യുതിക്ക് കടുത്ത ബുദ്ധിമുട്ട് നേരിടും എന്നൊക്കെയായിരുന്നു ജ്യോത്സ്യന്റെ പ്രവചനങ്ങള്‍. ട്രോളുകള്‍ കത്തിക്കയറിയാതോടെ കാണിപ്പയ്യൂര്‍ തന്നെ വിശദീകരണവുമായി വരേണ്ടി വന്നു.

38 വർഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് താനെന്നും ഇത്തരമൊരു അനുഭവം ആദ്യമാണ് എന്നും അദ്ദേഹം വിശദീകരിച്ചു. ജ്യോതിഷശാസ്ത്രത്തിന് തെറ്റുപറ്റാറില്ല, തനിക്ക് അബദ്ധം പറ്റിയെന്ന് വിചാരിച്ചാൽ മതി.മനുഷ്യരല്ലേ , തെറ്റുകൾ സ്വാഭാവികമല്ലേ. ശാസ്ത്രം തെറ്റാണെന്ന പ്രചരണം ശരിയല്ല. ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇപ്പോൾ എന്നായിരുന്നു കാണിപ്പയ്യൂരിന്റെ വാദങ്ങള്‍.


കാണിപ്പയ്യൂരിന്റെ വിഷുഫലം

എന്നാല്‍ കാണിപ്പയ്യൂരിന്റെ വിശദീകരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വിലപോയില്ല എന്ന് തോന്നിപ്പിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. സൂര്യാ ടിവിപുറത്തുവിട്ട കാണിപ്പയ്യൂരിന്റെ മറ്റൊരു വീഡിയോയാണ് ട്രോളന്മാരെ പ്രലോഭിപ്പിച്ചിരിക്കുന്നത്. ഉത്രാടനാളില്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി അവതരിപ്പിക്കുന്ന ഒരു വര്‍ഷത്തെ ഫലത്തിന്റെ പ്രോമോയാണ് ഇപ്പോള്‍ സംസാരം. ചില ട്രോളുകള്‍ കാണാം.


സൂര്യാ ടിവി പങ്കുവച്ച വീഡിയോ

വെള്ളം കയറിയ വീട്ടില്‍ നിന്നും കാണിപ്പയ്യൂരിനെ രക്ഷിച്ച് കൊണ്ടുപോകുന്ന ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ പ്രവചിരുന്നു. അതും ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ