Latest News

ആരാണ് ഈ മലയാളികൾ? തന്നെ വൈറൽ ആക്കിയവരെ തിരഞ്ഞ് ഇംഗ്ലീഷ് പോണ്‍ താരം

ഒരൊറ്റ രാത്രി കൊണ്ട് തന്നെ വൈറലാക്കിയതാരെന്ന താരത്തിന്റെ അന്വേഷണം ചെന്നവസാനിച്ചത് മലയാളികളിൽ

astrid wett tweet,Twitter,England Vs Germany,Euro 2020,യൂറോകപ്പ്,ഇംഗ്ലണ്ട് മത്സരം

സോഷ്യൽ മീഡിയയിൽ എവിടെയും യൂറോകപ്പിന്റെ വിശേഷങ്ങളാണ്. വാതുവെപ്പുകളും കളി പ്രവചനങ്ങളുമൊക്കെ നിറയുകയാണ് സോഷ്യൽ മീഡിയയിൽ. അതിനിടയിലാണ് ആസ്ട്രിഡ് വെറ്റ് എന്ന ഇംഗ്ലീഷ് പോണ്‍ താരം മലയാളികൾക്കിടയിൽ പ്രശസ്തയായത്. ഇംഗ്ലണ്ട്- ജര്‍മ്മനി യൂറോകപ്പ് മത്സരത്തിന് മുന്‍പായി ആസ്ട്രിഡ് ട്വിറ്ററിൽ പങ്കുവച്ച ഒരു ട്വീറ്റിൽ നിന്നാണ് തുടക്കം. ഇംഗ്ലണ്ട് ജയിച്ചാല്‍ വസ്ത്രം ഉരിയും എന്ന രീതിയിലായിരുന്നു ആസ്ട്രിഡിന്റെ ട്വീറ്റ്.

ആസ്ട്രിഡ് പറഞ്ഞതുപോലെ ഇംഗ്ലണ്ട് ജർമ്മനിയെ തോൽപ്പിച്ച് കളിയിൽ വിജയികളായി. അതോടെ ആരാധകർ ആസ്ട്രിഡ് വെറ്റിന്റെ ഇൻസ്റ്റഗ്രാം പേജിലേക്ക് ഇരച്ചുകയറുകയായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ വാക്കു പാലിക്കണമെന്ന കമന്റുകളുമായി എത്തിയതോടെ ആസ്ട്രിഡിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോളേവേഴ്സ് കൂടി. നീ പൊളിക്ക് മുത്തേ തുടങ്ങിയ കമന്റുകളോടെ മലയാളികളും രംഗം കൊഴുപ്പിച്ചു.

ഒരൊറ്റ രാത്രി കൊണ്ട് എന്റെ ഇൻസ്റ്റഗ്രാമിനു എന്താണ് സംഭവിച്ചതെന്ന അമ്പരപ്പുമായി ആസ്ട്രിഡ് വീണ്ടുമെത്തി.

എന്താണ് സംഭവിച്ചതെന്ന ആസ്ട്രിഡിന്റെ ചോദ്യത്തിന് ഒരു ആരാധകൻ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തപ്പോഴാണ് മലയാളികൾ തന്നെ വൈറലാക്കിയ കാര്യം ആസ്ട്രിഡ് അറിയുന്നത്. എന്തായാലും ഒറ്റ ട്വീറ്റ് കൊണ്ട് താൻ പ്രശസ്തയായതിന്റെയും തന്റെ ഇൻസ്റ്റ സ്റ്റോറിയുടെ വ്യൂസ് 50000 കടന്നതിന്റെയും അമ്പരപ്പിലാണ് ആസ്ട്രിഡ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Astrid wett tweet and response on euro match viral

Next Story
ഇങ്ങനെ ഹോംവർക്ക് തരല്ലേ മിസ്സേ, സങ്കടം കൊണ്ട് പറയാ; അപേക്ഷയോടെ കുരുന്ന്trending video, viral video, covid19 pandemic, school children, online class and difficulties
The moderation of comments is automated and not cleared manually by malayalam.indianexpress.com