Latest News

മലാലയുടെ വിവാഹം; വരൻ അസർ മാലിക്കിനെക്കുറിച്ച് കൂടുതൽ അറിയാം

പാകിസ്ഥാൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സംരംഭകനാണ് അസർ എന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പറയുന്നത്

Malala Yousafzai, Malala Yousafzai wedding, Malala Yousafzai husband, who is Malala Yousafzai husband, Asser Malik, who is Asser Malik, indian express news, മലാല, അസർ മാലിക്, മലാലയുടെ വിവാഹം, മലാല യൂസഫ്സായ്, Malayalam News, IE Malayalam

മലാല യൂസഫ്‌സായിയുടെ വിവാഹ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. 24 കാരിയായ മനുഷ്യാവകാശ പ്രവർത്തകയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ മലാല തന്റെ വിവാഹത്തിൽ നിന്നും വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിൽ നിന്നുമുള്ള ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തന്റെ ഭർത്താവ് അസർ മാലിക്കിനെ ഈ ചിത്രങ്ങളിലൂടെ മലാല പരിചയപ്പെടുത്തുകയും ചെയ്തു.

“ഞങ്ങളുടെ കുടുംബത്തോടൊപ്പം അവർ ബാമിംഗ്ഹാമിലെ വീട്ടിൽ ഒരു ചെറിയ നിക്കാഹ് ചടങ്ങ് ആഘോഷിച്ചു” എന്ന അടിക്കുറിപ്പോടെയാണ് മലാല ചിത്രങ്ങൾ പങ്കുവച്ചു.

ഇതിന് പിറകെ ആരാണ് മലാലയുടെ വരൻ അസർ എന്ന് സാമൂഹ്യമാധ്യമങ്ങളിൽ ആകാംക്ഷയോടെ ചോദ്യം ഉയർന്നു. അസർ ആരാണെന്നും അദ്ദേഹം എന്താണ് ചെയ്യുന്നതെന്നും നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഉത്തരങ്ങൾ ഇതാ.

അസറിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ അദ്ദേഹം ‘പാക്കിസ്ഥാൻ ക്രിക്കറ്റിലെ ജനറൽ മാനേജർ ഹൈ പെർഫോമൻസ്’ ആണെന്നും ‘എബൗട്ട്’ വിഭാഗത്തിൽ അദ്ദേഹം “കായിക വ്യവസായത്തിൽ പ്രവർത്തന പരിചയമുള്ള ഒരു സംരംഭകനാണെന്നും” പറയുന്നു. “സ്പോർട്സ് മാനേജ്മെന്റിലും അതുല്യമായ ആശയങ്ങളും ആശയങ്ങളും വികസിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്,” എന്നും പ്രൊഫൈലിലെ വിവരണത്തിൽ പറയുന്നു.

“ലോകത്തിലെ ഏറ്റവും വലിയ അമച്വർ ക്രിക്കറ്റ് ലീഗ് (എൽഎംഎസ്)” പാകിസ്ഥാനിലേക്ക് കൊണ്ടുവന്നുവെന്നും ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പറയുന്നു. കൂടാതെ പാകിസ്ഥാൻ ക്രിക്കറ്റ് ലീഗ് ടീമായ മുൾട്ടാൻ സുൽത്താൻസിനിന്റെ കളിക്കാർക്കുള്ള പരീശിലന പരിപാടി രൂപകല്പന ചെയ്തുവെന്നും അസറിന്റെ പ്രൊഫൈലിൽ പറയുന്നു.

അസറിന്റെ ഇൻസ്റ്റാഗ്രാം പേജ് വിവിധ ക്രിക്കറ്റ് പരിപാടികളുടെ ചിത്രങ്ങളുണ്ട്. മലാലയ്ക്കും മറ്റ് നിരവധി ആളുകളുമൊത്തുള്ള ചിത്രങ്ങളും അതിലുൾപ്പെടുന്നു.

ചിത്രങ്ങളിലൂടെ പോകുമ്പോൾ, നവദമ്പതികൾ തമ്മിൽ കുറച്ചുകാലമായി പരസ്പരം അറിയാമെന്ന് കാണാം. അവരുടെ ആദ്യ ചിത്രം 2019 ജൂണിലാണ്. എന്നിരുന്നാലും, അവരുടെ ബന്ധത്തിന്റെ യഥാർത്ഥ സമയരേഖ വ്യക്തമല്ല.

റിപ്പോർട്ടുകൾ പ്രകാരം, ലാഹോറിലെ അച്ചിൻസൺ കോളേജിലും തുടർന്ന് ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസിലും പഠിച്ച അസർ ലാഹോറിൽ നിന്ന് വരുന്നയാളാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് അസറും മലാലയും കണ്ടുമുട്ടിയെന്നും അവർ സൗഹൃദത്തിലായെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

Also Read: ‘ആണായാൽ കരയല്ലേ.. പെണ്ണായാൽ കുനിയല്ലേ’, സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനം; വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Asser malik malala yousafzai husband wedding photos

Next Story
അടുക്കള ഇന്ത്യയിൽ, കിടപ്പുമുറി മ്യാൻമറിൽ; ഒരു വീട്, രണ്ടു രാജ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com