/indian-express-malayalam/media/media_files/2026/01/28/birthday-party-baby-elephant-2026-01-28-15-39-52.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മൃഗങ്ങളോടുള്ള സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അസമിൽ നിന്നുള്ള ബിപിൻ കശ്യപ് എന്ന യുവാവ് പ്രിയൻഷി എന്നു പേരുള്ള തന്റെ ആനക്കുട്ടിയുടെ ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ മനസ്സ് കീഴടക്കുന്നത്.
'മോമോ' എന്നാണ് ബിപിൻ തന്റെ ആനക്കുട്ടിയെ സ്നേഹത്തോടെ വിളിക്കുന്നത്. ഒരു കൊച്ചു കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്നത് പോലെ ഗംഭീരമായാണ് മോമോയുടെ പിറന്നാൾ വിപിൻ കളറാക്കിയത്. കാടിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ ഒരു നീല കേക്കും, ആനക്കുട്ടിക്ക് പ്രിയപ്പെട്ട പഴങ്ങളും പച്ചക്കറികളുമാണ് പിറന്നാൾ വിരുന്നിൽ ഉണ്ടായിരുന്നത്.
വാഴപ്പഴം, ആപ്പിൾ, മുന്തിരി എന്നിവയ്‌ക്കൊപ്പം ധാന്യങ്ങളും നിരത്തി വെച്ചായിരുന്നു ആഘോഷം. വൈറലായ വീഡിയോയിൽ വിപിൻ ആനക്കുട്ടിക്ക് സമീപം നിന്ന് ജന്മദിനം ആഘോഷിക്കുന്നത് കാണാം. മോമോയുടെ കഴുത്തിൽ 'ഹാപ്പി ബർത്ത്ഡേ' എന്ന് എഴുതിയ ബാനറും അണിയിച്ചിട്ടുണ്ട്. കേക്കിന്റെ ഒരു ചെറിയ കഷ്ണം ബിപിൻ ആനക്കുട്ടിയുടെ തുമ്പിക്കൈയിൽ വെച്ചുകൊടുക്കുന്നതും മോമോ അത് സന്തോഷത്തോടെ കഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Also Read: പുട്ടിനെ വിശ്വസിക്കരുത്; ചതിയനാണ്! നെഞ്ച് തകർന്ന് നിന്ന പഴത്തെ തേടിയെത്തിയ ആളെ കണ്ടോ?
യുവാവ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. നിരവധി ആനപ്രേമികളാണ് ഹൃദയസ്പർശിയായ വീഡിയോയിൽ കമന്റുമായെത്തുന്നത്. "ഇതാണ് ആസാമിന്റെ യഥാർത്ഥ ഭംഗി" എന്നാണ് വീഡിയോ കണ്ട ഒരാൾ കമന്റ് ചെയ്തത്. മൃഗങ്ങളോടുള്ള ഇത്രയും ആഴത്തിലുള്ള സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും, എല്ലാ മൃഗങ്ങൾക്കും ഇതുപോലെയുള്ള പരിചരണവും സ്നേഹവും ലഭിക്കട്ടെ എന്നും നിരവധി പേർ കുറിച്ചു.
Also Read: ഫോട്ടോയെടുക്കാൻ അടുത്തെത്തി; വിനോദസഞ്ചാരിയെ ക്രൂരമായി ആക്രമിച്ച് ഹിമപ്പുലി; വീഡിയോ
കേക്ക് മുഖത്ത് പുരണ്ട് ഒരു കൊച്ചു കുട്ടിയെപ്പോലെ നിൽക്കുന്ന മോമോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. നാലു ലക്ഷത്തിലധികം കാഴ്ചകൾ നേടിയ പിറന്നാളാഘോഷ വീഡിയോയ്ക്ക് ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
Read More: 'ഒരു പുതിയ വെട്ടം', തീപ്പെട്ടിക്കൊള്ളിയോട് അന്നു പറഞ്ഞ കൊച്ചു സ്വപ്നം സഫലം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us