/indian-express-malayalam/media/media_files/2025/10/21/actor-asrani-2025-10-21-11-08-48.jpg)
ഫയൽ ഫൊട്ടോ
1975 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ഷോലെ'യിലെ ജയിലർ കഥാപാത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ബോളിവുഡ് നടനാണ് സംവിധായകൻകുടിയായ ഗോവർധൻ അസ്രാണി. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അസ്രാണി തിങ്കളാഴ്ച വൈകീട്ടോടെയാണ് വിടപറഞ്ഞത്. 84-ാം വയസിൽ മുംബൈയിൽവച്ചായിരുന്നു അന്ത്യം.
അസ്രാണിയുടെ വിയോഗ വാർത്ത പുറത്തുവന്നതിനു പിന്നാലെ ചലച്ചിത്ര പ്രേമികൾ അടക്കം നിരവധി ആളുകളാണ് സംഭവം ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ടു ലക്ഷത്തിലധികം ആളുകളാണ് അസ്രാണിയെ ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിലും ഒന്നാം സ്ഥാനത്താണ്.
/indian-express-malayalam/media/post_attachments/c3b4ba6f-5dc.png)
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഏകദേശം 350-ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അസ്രാണി അഭിനയിച്ചിട്ടുണ്ട്. ഹാസ്യതാരമായും, സഹനടനായും കൈയ്യടി നേടിയ അദ്ദേഹം, 'ഹം കഹാൻ ജാ രഹേ ഹെ' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്
ബാവാർച്ചി (1972), നമക് ഹറാം (1973), ചുപ്‌കെ ചുപ്‌കെ (1975), അഭിമാൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായി. അഭിനയത്തിനു പുറമേ സംവിധാനത്തിലും മികവു തെളിയിച്ച അസ്രാണി ആറു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ 'നോൺ സ്റ്റോപ്പ് ധമാൽ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അവസാനമായി വെള്ളിത്തിരയിലെത്തിയത്.
1941 ജനുവരി 1 ന് ജയ്പൂരിലാണ് അസ്രാണിയുടെ ജനനം. ജയ്പൂരിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ വോയ്‌സ് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നടി മഞ്ജു അസ്രാണിയാണ് ഭാര്യ.
Read More: 'ഷോലെ'യിലെ ജയിലർ; നടൻ ഗോവർധൻ അസ്രാണി അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us