തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജനങ്ങളുമായി അടുക്കാനായി രാഷ്ട്രീയ നേതാക്കള്‍ പല തന്ത്രങ്ങളും പയറ്റാറുണ്ട്. പാട്ടു പാടിയും തീപ്പൊരി പ്രസംഗം നടത്തിയും കൈയടി നേടുന്നവരും ഉണ്ട്. ഇവരില്‍ നിന്നുമെല്ലാം വ്യത്യസ്തമായി നൃത്തത്തിലൂടെ വോട്ടര്‍മാരെ കൈയിലെടുക്കുകയാണ് അസദുദ്ദീന്‍ ഒവൈസി.

മഹാരാഷ്ട്രിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ഒവൈസിയുടെ നൃത്തം. വ്യാഴാഴ്ച ഔറംഗബാദിലെ റാലിയിലാണ് സംഭവം.

പൈഠാന്‍ ഗേറ്റിലെ പ്രചരണ പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം വേദിയില്‍ നിന്നും താഴേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു ഒവൈസിയുടെ ഡാന്‍സ്. താഴോട്ടുള്ള പടിയില്‍ വച്ചായിരുന്നു അദ്ദേഹം ചുവടുകള്‍ വച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook