scorecardresearch
Latest News

വിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്; വേണ്ടായിരുന്നു എന്ന് നെറ്റിസൺസ്

“ഹിന്ദു-മുസ്‌ലിം“ ഏകത്വം ”അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവർ ലോകത്തിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും വലിയ അടയാളമായ ഇന്ത്യെ ബഹിഷ്കരിക്കാത്തത്? കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്ററിൽ കുറിച്ചു

tanishq, tanishq interfaith ad, Ekatvam By Tanishq, tanishq ad withdrawn, boycott tanishq trend, hindu muslim ads, viral news, indian express

ന്യൂഡൽഹി: ട്രോളുകളും വിമർശനങ്ങളും കനത്തതോടെ തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിച്ച് പ്രമുഖ ജൂവലറി ബ്രാൻഡായ തനിഷ്ക്. ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലീമായ അമ്മായിഅമ്മയും തമ്മിലുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തിൽ കാണിക്കുന്നത്. ടൈറ്റാൻ ഗ്രൂപ്പിന്‍റെ കീഴിലുള്ള കമ്പനി തങ്ങളുടെ ഉത്സവ കളക്ഷനായ ‘ഏകത്വ’യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങൾക്കിരയായത്. തനിഷ്ക് ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ ശക്തമായതോടെയാണ് കമ്പനി പരസ്യം പിൻവലിച്ചത്.

ഗർഭിണിയായ മരുമകൾക്കായി ബേബിഷവർ ചടങ്ങുകൾ ഒരുക്കിയ അമ്മായിഅമ്മ. ഈ ചടങ്ങ് വീട്ടിൽ ഈ വീട്ടിൽ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ‘ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ’യെന്ന് അമ്മായിഅമ്മ മറുചോദ്യം ഉന്നയിക്കുന്നു.

Read More: Kerala State Film Awards 2019: മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി

“സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള്‍ വിവാഹിതയായെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്കു വേണ്ടി മാത്രം അവർ ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും മനോഹര സംഗമം” എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ പരസ്യത്തിന് ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങളുണ്ടായിരുന്നു. ഇത് ഇന്ത്യയുടെ മതപരമായ ഐക്യത്തിന്റെ മനോഹരമായ ഉദാഹരണമാണെന്ന് ഒരു വിഭാഗം പറയുമ്പോൾ, മറ്റുള്ളവർ ഇതിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുകയും അത് “ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു” എന്ന് പറയുകയും #BoycottTanishq എന്ന ഹാഷ്ടാഗോടെ തനിഷ്കിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മിശ്ര വിവാഹങ്ങളിലെ യാഥാർഥ്യമല്ല ചിത്രം കാണിക്കുന്നത് എന്നാണ് ഇക്കൂട്ടരുടെ വിമർശനം.

എന്നാൽ പരസ്യത്തിനെതിരായ പ്രകോപനം വർദ്ധിച്ചതോടെ തനിഷ്ക് അവരുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ നീക്കംചെയ്തു. എന്നാൽ തനിഷ്ക് പരസ്യം പിൻവലിക്കേണ്ടിയിരുന്നില്ല എന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടു.

“ഹിന്ദു-മുസ്‌ലിം“ ഏകത്വം ”അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവർ ലോകത്തിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും വലിയ അടയാളമായ ഇന്ത്യെ ബഹിഷ്കരിക്കാത്തത്? കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. “LOL, സാമുദായിക ഐക്യം അക്ഷരാർത്ഥത്തിൽ* പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒരു പരസ്യം പിൻവലിക്കേണ്ടി വരുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നിട്ടും COVID-19 ആണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മാരകമായ വൈറസെന്ന് നമ്മൾ കരുതുന്നു,” തിരക്കഥാകൃത്ത് അനിരുദ്ധ ഗുഹ അഭിപ്രായപ്പെട്ടു.

പരസ്യം പിൻവലിച്ചതിന് ശേഷം നെറ്റിസൺമാർ പ്രതികരിച്ചതിങ്ങനെ:

പ്രതികരണത്തിനായി ഇന്ത്യൻ എക്‌സ്‌പ്രസ് തനിഷ്കിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.

Read in Englis: As #BoycottTanishq trends online, jewellery brand pulls down ad; Twitterati ask why

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: As boycotttanishq trends online jewellery brand pulls down ad twitterati ask why