/indian-express-malayalam/media/media_files/uploads/2023/07/viral-5.jpg)
ലോകത്തിലെ ഏറ്റവും വലിയ ടോയ് ടവര്‍; നിമിഷങ്ങള്‍ക്കുള്ളില്‍ തരിപ്പണം, വീഡിയോ
ന്യൂഡല്‍ഹി: വ്യത്യസ്ത രീതിയില്‍ ടോയ് ബ്ലോക്കുകള്‍ കൊണ്ട് ഉയരമുള്ള രൂപങ്ങള്‍ നിര്‍മ്മിക്കുന്നത് നമ്മളില്‍ ചിലര്‍ക്ക് വിനോദമാണ്. ഇപ്പോഴിതാ ഡൊമിനോ ആര്‍ട്ടിസ്റ്റ് ബെഞ്ചമിന്‍ ക്രൗസിയറിന്റെ നേതൃത്വത്തിലുള്ള സംഘം തടികൊണ്ടുള്ള കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച രൂപം ശ്രദ്ധനേടുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ നിര്‍മ്മിച്ചതിനാല്‍ അവരുടെ ബില്‍ഡിംഗ് ബ്ലോക്കുകള്‍ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോയി.
കപ്ല പലകകള്‍ കൊണ്ട് നിര്‍മ്മിച്ച 27.46 അടി ടവര്‍ നിര്‍മ്മിച്ച് ക്രൂസിയറിനും അദ്ദേഹത്തോടൊപ്പമുള്ള ഇരുപത് പേരും ചൊവ്വാഴ്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്. മരം കൊണ്ട് നിര്‍മ്മിച്ച ടോയ് ബ്ലോക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ഏറ്റവും ഉയരമുള്ള ടവര്‍ എന്ന നേട്ടമാണ് ഇവരുടെ മിര്‍മ്മിതി സ്വന്തമാക്കിയത്.
Congratulations to Benjamin Crouzier and his team for making the tallest tower out of wooden toy blocks at 27.46 metres inside the Olympia London (UK) 🙌
— Guinness World Records (@GWR) July 27, 2023
The toppling of the tower is super satisfying 🤤@kaplapic.twitter.com/iHUPsC3IxL
കപ്ല പലകകള്‍ മരം കൊണ്ട് നിര്‍മ്മിച്ച ഒരേ വലിപ്പത്തിലുള്ള നിര്‍മ്മാണ ബ്ലോക്കുകളാണ്. പശയോ ക്ലിപ്പുകളോ ഇല്ലാതെ വ്യത്യസ്ത ആകൃതികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഈ ബ്ലോക്കുകള്‍ ഉപയോഗിക്കാം. ലണ്ടനിലെ ഒളിമ്പിയ എക്‌സിബിഷന്‍ സെന്ററില്‍ 1,00,000 കപ്ല പലകകള്‍ ഉപയോഗിച്ച് കൂറ്റന്‍ ടവര്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍/കലാകാരന്മാര്‍ നാല് ദിവസം പരിശ്രമിച്ചു.
ടവര്‍ നിര്‍മ്മിച്ച് അതിന്റെ ഉയരം പരിശോധിച്ച ശേഷം, നിര്‍മ്മാതാക്കള്‍ അതിന്റെ ഏറ്റവും താഴ്ന്ന പലക തള്ളിക്കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് തട്ടിമറിച്ചു. നിമിഷങ്ങള്‍ക്കകം, 27.46 അടിയുള്ള രൂപം മുഴുവന്‍ തകര്‍ന്നു. പ്രൊജക്റ്റിന്റെ ഭാഗമായിരുന്ന ജനപ്രിയ ഡൊമിനോ ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ ലില്ലി ഹെവേഷ് ഈ റെക്കോര്‍ഡ് ശ്രമത്തിന്റെ പിന്നാമ്പുറ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ പങ്കിട്ടു. വീഡിയോ ഇതുവരെ ഒമ്പത് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us