ഒരു ചിത്രം വരയ്ക്കുന്നതും അതിന്റെ പൂര്ണതയിലെത്തിക്കുന്നതുമെല്ലാം കാലാകരന് അല്ലെങ്കില്‍ കലാകാരിക്ക് ഒരുപോലെ പ്രധാനമായ ഒന്നാണ്. അപ്പോള്‍ ഒരേ സമയം ഒന്നിലധികം ചിത്രങ്ങള്‍ വരയ്ക്കുന്നയാളുടേയും അത് കാണുന്നവരുടേയും മാനസികാവസ്ഥ എന്തായിരിക്കും. അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ട്വിറ്റര്‍ ഉപയോക്താവായ ബ്രയാന്‍ റോമ്മേലെ പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു ചിത്രകാരന് ഒരേ സമയം അഞ്ച് ചിത്രങ്ങളാണ് വരയ്ക്കുന്നത്. പ്രത്യേക തരത്തില്‍ നിര്‍മ്മിച്ച ഉപകരണം ഉപയോഗിച്ചാണ് ചിത്രകാരന് വരയ്ക്കുന്നത്. എന്നാല്‍ ഇയാളുടെ പേര് വ്യക്തമല്ല.
ഒറ്റക്കൈ ഉപയോഗിച്ചാണ് ഇയാള്‍ വരയ്ക്കുന്നത്. സൂപ്പര്മാന്, ബാറ്റ്മാന്, വണ്ടര്‍ വുമണ്‍, അക്വാമാന്, ഫ്ലാഷ് എന്നീ സൂപ്പര്‍ ഹീറോകളയാണ് വരച്ചിരിക്കുന്നത്. 26 സെക്കന്റ് മാത്രമുള്ള ടൈം ലാപ്സ് വീഡിയോ ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിലധികം പേരാണ് കണ്ടിട്ടുള്ളത്. വീഡിയോയിലെ കലാകാരനെ ആയിരക്കണക്കിന് പേരാണ് ട്വിറ്ററിലൂടെ അഭിനന്ദിച്ചിരിക്കുന്നത്.