/indian-express-malayalam/media/media_files/uploads/2023/08/Indepedence-day.jpg)
സ്വാതന്ത്ര്യ ദിനത്തില്‍ ആദരം: സിമ്പിളാണ്, എന്നാല്‍ അത്ഭുതപ്പെടുത്തും ഈ കലാസൃഷ്ടികള്‍
ന്യൂഡല്‍ഹി: രാജ്യം 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളും പൊതു കെട്ടിടങ്ങളും ത്രിവര്‍ണ്ണ നിറങ്ങളില്‍ അലങ്കരിച്ചിരിക്കുന്നു. 'രാഷ്ട്രം ആദ്യം, എപ്പോഴും ഒന്നാമത്' എന്ന വിഷയത്തില്‍ നിരവധി പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ദേശീയ പതാക, സ്വാതന്ത്ര്യ സമര സേനാനികള്‍, രാജ്യത്തിന്റെ സുരക്ഷാ സേന തുടങ്ങിയ ചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാസൃഷ്ടികള്‍ നിര്‍മ്മിച്ച് നിരവധി കലാകാരന്മാരും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ആദരവ് അര്‍പ്പിക്കുന്നു. പുനം ആര്‍ട്ട് അക്കാദമി (@punamartacademy) എന്ന പേരില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റാഗ്രാമിലെ ജനപ്രിയ അക്കൗണ്ട്, സ്വാതന്ത്ര്യ ദിനത്തെ അടിസ്ഥാനമാക്കി ലളിതവും എന്നാല്‍ ഫലപ്രദവുമായ കലാസൃഷ്ടികള്‍ ഒരു സ്ത്രീ സൃഷ്ടിക്കുന്നതായി കാണിക്കുന്ന ഒരു കൂട്ടം വീഡിയോകള്‍ പങ്കിട്ടു.
വീഡിയോകളില്‍, ആര്‍ട്ടിസ്റ്റ് 15, 77 എന്നിങ്ങനെയുള്ള നമ്പറുകള്‍ ഉപയോഗിച്ച് ദേശീയ പതാകയുടെ ചിത്രവും സൈനികന്റെ ഛായാചിത്രവും എങ്ങനെ നിര്‍മ്മിക്കാമെന്ന് കാണിക്കുന്ന വീഡിയോകള്‍ സൃഷ്ടിച്ചു. അതില്‍ ഒരു മിനി ഫ്‌ലാഗുമുണ്ട്. വീഡിയോയ്ക്ക് മകിച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം, തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുള്ള മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റായ യു എം ടി രാജ തന്റെ കണ്ണില്‍ ദേശീയ പതാക വരയ്ക്കാന്‍ തീരുമാനിച്ചു. 'നമ്മു ഇന്ത്യ തായ് നാട്ടൈ കണ്‍ പോല്‍ കാക്ക വെന്റും' എന്ന ഉദ്ധരണിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 52 കാരനായ കലാകാരന്‍ തന്റെ കണ്ണിലെ സ്‌ക്ലെറയില്‍ 20 മിനിറ്റ് വിജയകരമായി ത്രിവര്‍ണ്ണ പതാക സ്ഥാപിച്ചു.
അതേ വര്‍ഷം, ആയുഷ് കുന്ദല്‍ എന്ന വികലാംഗനായ കലാകാരന്‍ കാലുകൊണ്ട് ബ്രഷ് ഉപയോഗിച്ച് 'ഭാരത് മാതാവിന്റെ' ഛായാചിത്രം വരയ്ക്കുന്ന വീഡിയോ പങ്കിട്ടു. ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനാണ് അദ്ദേഹം ഈ കലാസൃഷ്ടി സൃഷ്ടിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us