Latest News

അര്‍ണാബ് ഗോസ്വാമി മലയാളികളെ ‘നാണംകെട്ടവര്‍’ എന്ന് വിളിച്ചോ? യാഥാര്‍ത്ഥ്യം ഇതാണ്

അര്‍ണാബ് ‘നാണം കെട്ട കൂട്ടര്‍’ എന്ന് പറയുന്നതിന് മുമ്പുളള വാക്കുകള്‍ പ്രചരിച്ച വീഡിയോയില്‍ കാണിച്ചിട്ടില്ല. അതിഥികളെ ക്ഷണിക്കും മുമ്പ് അര്‍ണാബ് പറഞ്ഞത് ഇപ്രകാരമാണ്

arnab goswami, arnab goswami sunanda pushkar, arnab goswami delhi high corut, arnab goswami republic tv, republic tv arnab goswami, indian express news, ie malayalam

ഓഗസ്റ്റ് 25നാണ് റിപബ്ലിക് ടിവിയുടെ ‘ദ ഡിബേറ്റ്’ എന്ന പരിപാടിയില്‍ കേരളത്തിന് യുഎഇ 700 കോടി ദുരിതാശ്വാസം പ്രഖ്യാപിച്ചെന്ന പ്രചരണം ചര്‍ച്ച ചെയ്തത്. റിപബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമിയാണ് ചര്‍ച്ച നയിച്ചത്. ഓഗസ്റ്റ് 21ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്നാണ് യുഎഇ 700 കോടി പ്രഖ്യാപിച്ചെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. എന്നാല്‍ ഈ വാദം പിന്നീട് യുഎഇ നിഷേധിച്ചു. എന്നാല്‍ യുഎഇ സഹായധനം പ്രഖ്യാപിച്ചെന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചു നിന്നതോടെ എല്ലാ കണ്ണുകളും വ്യവസായിയായ യുസഫലിയുടെ നേര്‍ക്കായിരുന്നു.

‘ഫ്ലഡ് എയ്ഡ് ലൈ (വെള്ളപ്പൊക്ക സഹായധനം ഒരു നുണ)’ എന്ന അടിക്കുറിപ്പോടെയാണ് ഗോസ്വാമി ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ മലയാളികളെ ‘നാണമില്ലാത്തവര്‍’ എന്ന് ഗോസ്വാമി വിളിച്ചെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഈ വാദത്തെ ശക്തിപ്പെടുത്തുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ‘ഇക്കൂട്ടര്‍ നാണം കെട്ടവരാണ്’ എന്ന് അര്‍ണാബ് പറഞ്ഞുതുടങ്ങുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. ‘ഈ സംഘം നാണംകെട്ടവരാണ്. ഞാന്‍ കണ്ടതില്‍ ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണിവര്‍, മതപരമായാണ് അവര്‍ കളളം പ്രചരിപ്പിക്കുന്നത്. എന്താണ് അവര്‍ക്ക് ഇത് കൊണ്ട് ലഭിക്കുന്നതെന്നോ പണം കിട്ടുന്നുണ്ടോ എന്നോ എനിക്ക് അറിയില്ല. സ്വന്തം രാജ്യത്തെ ചീത്ത പറയാനാണോ അവര്‍ക്ക് പണം ലഭിക്കുന്നത്? അവരൊരു സംഘമാണോ? ആരാണ് അവര്‍ക്ക് പണം നല്‍കുന്നത്? ഇന്ത്യയെ മലിനപ്പെടുത്താനുളള ഗൂഢാലോചനയാണിത്’, അര്‍ണാബ് പറഞ്ഞു.

ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അര്‍ണാബിനെതിരെ മലയാളികള്‍ ഒന്നടങ്കം രംഗത്തെത്തി. എന്നാല്‍ പിന്നീട് ചര്‍ച്ചയുടെ മുഴുവന്‍ ദൈര്‍ഘ്യവീഡിയോ റിപബ്ലിക് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു. അതിഥികളെ ചര്‍ച്ചയിലേക്ക് ക്ഷണിക്കും മുമ്പ് അര്‍ണാബ് പറഞ്ഞത് ഇപ്രകാരമാണ്, ‘ഈ വര്‍ഷത്തെ ഏറ്റവും വലിയ വ്യാജ വാര്‍ത്ത. കേരളത്തിന് 700 കോടി പ്രഖ്യാപിച്ചെന്ന വ്യാജ വാര്‍ത്ത യുഎഇ നിഷേധിച്ചു. കോണ്‍ഗ്രസ് പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയായിരുന്നു അത്. കോണ്‍ഗ്രസ് നേതാക്കളും ട്രോളുകളും ചേര്‍ന്നാണ് ഇത് പ്രചരിപ്പിച്ചത്. ഈ വാര്‍ത്ത പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉപയോഗിച്ച ട്രോള്‍ പട്ടാളത്തെ റിപബ്ലിക് ടിവി തുറന്നുകാട്ടുന്നു’, അര്‍ണാബ് പറഞ്ഞു. ‘ഇക്കൂട്ടര്‍ നാണമില്ലാത്തവരാണ്’ എന്ന് പറയും മുമ്പാണ് മുഖ്യമന്ത്രി യുഎഇ സഹായത്തെ കുറിച്ച് പറയുന്ന വീഡിയോ അര്‍ണാബ് കാണിക്കുന്നത്. ‘സഹായധനത്തെ കുറിച്ച് രാഷ്ട്രീയക്കാര്‍ കള്ളം പറഞ്ഞോ?’ എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രം സഹിതം സ്ക്രീനില്‍ കാണിക്കുന്നത്.

അര്‍ണാബ് ‘നാണം കെട്ട കൂട്ടര്‍’ എന്ന് പറയുന്നതിന് മുമ്പുളള വാക്കുകള്‍ പ്രചരിച്ച വീഡിയോയില്‍ കാണിച്ചിട്ടില്ല. അതിഥികളെ ക്ഷണിക്കും മുമ്പ് അര്‍ണാബ് പറഞ്ഞത് ഇപ്രകാരമാണ്, ‘ഈ വര്‍ഷത്തെ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണിത്. നമ്മുടെ രാജ്യത്തിനെതിരായ ഗൂഢാലോചനയാണിത്. ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് മാത്രം എന്ത് വെറുപ്പാണ് കോണ്‍ഗ്രസിന് രാജ്യത്തോട് ഉളളത്. നമ്മുടെ മണ്ണില്‍ തന്നെ നിന്നാണ് ഇത് ചെയ്യുന്നത്’,അര്‍ണാബ് വിളിച്ചു പറഞ്ഞു. അദ്ദേഹം ലക്ഷ്യമിട്ടത് കോണ്‍ഗ്രസ് ഐടി സെല്ലിലുളളവരേയും രാഷ്ട്രിയക്കാരേയും അല്ലെന്നതിന് തെളിവാണ് പരിപാടിയില്‍ ഉടനീളം അര്‍ണാബ് ഉപയോഗിച്ച ചില വാക്കുകള്‍.

‘ദേശവിരുദ്ധര്‍, മാംസഭുക്കുകള്‍ കഴുകന്‍മാര്‍, എന്നീ വാക്കുകള്‍ അദ്ദേഹം ഉപയോഗിച്ചു. കൂടാതെ , ‘തുക്ഡെ തുക്ഡെ ലോബി എന്ന പ്രയോഗവും ഒളിച്ചുകടത്തി. ഇന്ത്യയെ തകര്‍ക്കാന്‍ നടക്കുന്ന സംഘമെന്ന് ആര്‍എസ്എസ് വിളിക്കുന്നതാണ് ‘തുക്ഡെ തുക്ഡെ ഗ്യാംഗ്’ എന്ന ഈ പ്രയോഗം. നേരത്തേ. കത്തുവ ഇരയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടവരേയും, ഗൗരി ലങ്കേഷിനായി നീതി തേടിയവരേയും, ജസ്റ്റിസ് ലോയയ്ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയവരേയും തീവ്ര വലതുപക്ഷം വിളിച്ചുപോന്നത് ഈ പേരിലാണ്. ഈ പ്രയോഗം കേരളത്തെ കുറിച്ചുളള ചര്‍ച്ചയില്‍ അര്‍ണാബ് ഉപയോഗിച്ചതും സംശയാസ്പദമായി. ‘കേരളക്കാര്‍’ എന്ന വാക്ക് അര്‍ണാബ് ഉപയോഗിച്ചില്ലെങ്കിലും കേരളം ദുരിതത്തില്‍ പെട്ടപ്പോള്‍ അവഗണന കാണിക്കുന്നെന്ന ആരോപണമുന നീണ്ട കേന്ദ്രത്തെ പ്രതിരോധിക്കാനുളള ശ്രമമാണ് ചര്‍ച്ചയില്‍ ഉടനീളം കാണാനാവുക. മുഖ്യമന്ത്രി പുറത്തുവിട്ട വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അര്‍ണാബ് അലറുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ റിപബ്ലിക് ടിവിയും യുഎഇ സഹായധനം പ്രഖ്യാപിച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രിയെ ഉദ്ദരിച്ച് സ്ഥിരീകരണം ഒന്നും നടത്താതെ റിപ്പോര്‍ട്ട് ചെയ്ത് പ്രചരിപ്പിച്ചിട്ടും ഉണ്ട് എന്നതാണ് വസ്തുത.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Arnab goswami gets trolled but what is the truth in his shameless comment

Next Story
മാട്ടുർ; സംസ്കൃതം സംസാരിക്കുന്ന ഗ്രാമം
The moderation of comments is automated and not cleared manually by malayalam.indianexpress.com