ചുരുങ്ങിയ കാലം കൊണ്ട് തന്നെ യൂട്യൂബിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിച്ച് താരമായി മാറിയ ആളാണ് അർജുൻ. ടിക്ടോക്കേഴ്സിനെ റോസ്റ്റ് ചെയ്തുകൊണ്ടുള്ള വീഡിയോയിലൂടെ നാല് ദിവസംകൊണ്ട് ഒരു മില്യൺ സബ്സ്ക്രൈബേഴ്സ് എന്ന വലിയ നേട്ടം സ്വന്തമാക്കിയ അർജുൻ ഇപ്പോൾ രണ്ടര മില്യണിലേറെ സബ്സ്ക്രൈബേഴ്സും ഈ ചെറുപ്പക്കാരനുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ അനശ്വര രാജനെതിരെയുള്ള സൈബർ ആക്രമണത്തിനെ വിമർശിച്ചുകൊണ്ടുള്ള അർജുന്റെ റോസ്റ്റിംഗ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വീഡിയോയിലുടനീളം രസകരമായി യൂട്യൂബിനെയും ട്രോളുന്നുണ്ട് അർജുൻ എന്ന റോസ്റ്റർ. യൂട്യൂബ് ട്രെൻഡിംഗിലെ തിരിമറികൾ താൻ മനസ്സിലാക്കിയെന്നും അതിനുള്ള പ്രതിവിധിയുമായാണ്് ഇത്തവണ താൻ വന്നിരിക്കുന്നതെന്നും അർജുൻ പറയുന്നു. ട്രെൻഡിംഗിൽ തന്നെ പിന്നിലാക്കിയ വാനമ്പാടി സീരിയൽ കുട്ടിത്താരം അനുകുട്ടിയുടെ തംപ് ഇമേജും ചേർത്താണ് ഇത്തവണ താൻ വീഡിയോ കവർ നൽകിയതെന്നും അർജുൻ പറയുന്നു. ഒരു ദിവസം കൊണ്ട് തന്നെ പത്ത് ലക്ഷത്തോളം വ്യൂസ് ആണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിലും ഏഴാം സ്ഥാനത്താണ് വീഡിയോ.
Read more: വിട്ടുകളയാൻ പറ്റില്ലെന്ന് അമ്പിളി, വിട്ടുകളയണമെന്ന് അർജുൻ; ടിക്ടോക്കറും റോസ്റ്ററും ഒന്നിച്ചപ്പോൾ