scorecardresearch

‘സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും’; വൈറലായി മലയാളിയുടെ പ്രവചനം

മത്സര ഫലം നേരത്തെ പ്രവചിച്ച് സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് ഈ യുവാവ്

‘സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും’; വൈറലായി മലയാളിയുടെ പ്രവചനം

കൊച്ചി:ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദിയോട് അര്‍ജന്റീന തോല്‍വി വഴങ്ങിയപ്പോള്‍ ആരാധകരെ ചെറുതായൊന്നുമല്ല നിരാശരാക്കിയത്. സൗദിയില്‍ നിന്ന് ഇത്തരമൊരു അട്ടിമറി വിജയം ആരും പ്രതീക്ഷച്ചതുമില്ല. പക്ഷെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് സൗദി അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു.

സൗദിയോട് ഇങ്ങനെയൊരു തോല്‍വി അര്‍ജന്റീനയ്ക്ക് നേരിടേണ്ടി വരുമെന്ന് കരുതിയവരുമുണ്ട്. മറ്റാരുമല്ല അതൊരു മലയാളി ഫുട്‌ബോള്‍ ആരാധകന്‍ തന്നെയാണ്. മത്സരത്തിന്റെ ഫലം നേരത്തെ പ്രവചിച്ച് സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് ഈ യുവാവ്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പ്രവചനം നടത്തിയത്.

ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Z Mark my words സൗദി അറേബ്യ VS അര്‍ജന്റീന
My prediction :- 2 – 1 സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും. ഇങ്ങനെയായിരുന്നു പ്രവചനം. എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രവചനത്ത തള്ളി നിരവധി ട്രോളുകളും വന്നിരുന്നു. അപ്പോള്‍ പരിഹസിച്ചവര്‍ ഇപ്പോള്‍ ‘താങ്കള്‍ ജ്യോല്‍സ്യന്‍ ആണോ?’. എന്ന് തുടങ്ങുന്ന കമന്റുകളുമായാണ് എത്തിയത്. പ്രചവചനത്തെ അത്ഭുതം, മാരകം എന്നിങ്ങനെ പറഞ്ഞവരുമുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Argentina vs saudi arabia match prediction went viral