Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

കുഴിയിൽ വീണ് പല്ലുപോയാൽ സമീപിക്കുക; ഇതിലും മികച്ച പരസ്യം സ്വപ്നങ്ങളിൽ മാത്രം!

നടി ശരണ്യമോഹന്റെ ഭർത്താവായ ഡോ. അരവിന്ദ് കൃഷ്ണൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്

aravind krishnan

വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ. റോഡുകൾ മാത്രമല്ല, നടപ്പാതകളുടെ അവസ്ഥയും പലയിടത്തും അതീവ ശോചനീയമായ നിലയിലാണ്. മരാമത്ത്പണിയിലെ ക്രമക്കേടുകൾക്ക് എതിരെ അടുത്തിടെ ഹൈക്കോടതിയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട കേസിൽ, ശരിയായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമർശിച്ചത്.

ഇപ്പോഴിതാ, നടി ശരണ്യ മോഹന്റെ ഭർത്താവും ഡോക്ടറുമായ അരവിന്ദ് കൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് വൈറലാവുന്നത്.

ഒരു മാസം മുൻപ് നവീകരിച്ച, കോവളം ലൈറ്റ്ഹൗസിലെ നടപ്പാതയിലെ ടൈൽ ഇളകി കുഴിയായ സംഭവത്തെ കുറിച്ചാണ് അരവിന്ദിന്റെ കുറിപ്പ്. “ഇതിൽ വീണു പല്ലു ഇളകിയാൽ സമീപിക്കുക!,” എന്നാണ് കോവളത്ത് ഡെന്റൽ കെയർ ക്ലിനിക് നടത്തുന്ന അരവിന്ദ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്. ഇതിലും മികച്ച പരസ്യം സ്വപ്നങ്ങളിൽ മാത്രം എന്നാണ് ഒരു കമന്റ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Aravind krishnan kovalam damaged walkway viral post

The moderation of comments is automated and not cleared manually by malayalam.indianexpress.com