scorecardresearch

'ചെമ്പല്ലി കരിമീൻ ചെമ്മീനോ...'; പൊളിയാണ് ഈ അറബിയുടെ പാട്ടും മലയാളവും

"മണി നാദം അങ്ങ് അറബിനാട്ടിലെ അറബികൾക്കും പ്രിയം. മിസ് യു മണിച്ചേട്ടാ"

"മണി നാദം അങ്ങ് അറബിനാട്ടിലെ അറബികൾക്കും പ്രിയം. മിസ് യു മണിച്ചേട്ടാ"

author-image
Trends Desk
New Update
gulf news, viral, video, kalabhavan mani, ie malayalam, ഐഇ മലയാളം

ഓണക്കാലമടുത്തപ്പോൾ ഗൾഫിലെ ഒരു സൂപ്പർ മാർക്കറ്റിൽ നടന്ന കലാ പ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. 'ചാലക്കുടി ചന്തയ്ക്ക് പോവുമ്പോൾ' എന്ന പാട്ട് പാടുന്ന ഒരു ഗായകന്റെ വീഡിയോ.

Advertisment

മലയാളിയല്ല ഈ പാട്ടുകാരൻ. അറബ് വംശജനാണ്. അന്തരിച്ച പ്രിയ നടൻ കലാഭവൻ മണി അനശ്വരമാക്കിയ ഗാനത്തിലെ വരികൾ തനിക്ക് കഴിയാവുന്ന വിധത്തിൽ മനസിലാക്കിയെടുത്ത് അവതരിപ്പിക്കുന്നുണ്ട് ഹാഷിം അബ്ബാസ് എന്ന ഈ ഗായകൻ. രണ്ടായിരത്തിലധികം പേർ ഇതിനകം വീഡിയോ പങ്കുവച്ചിട്ടുണ്ട്.

നിരവധി പേർ വീഡിയോക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. "അറബി പൊളി ആണല്ലോ" എന്നാണ് ഒരു കമന്റ്. "മരിച്ചാലും നിലക്കാത്ത മണി നാദം" എന്ന് കലാഭവൻ മണിയെ ഓർത്തെടുക്കുന്നു മറ്റൊരു കമന്റിൽ. "മണി നാദം അങ്ങ് അറബിനാട്ടിലെ അറബികൾക്കും പ്രിയം. മിസ് യു മണിച്ചേട്ടാ" എന്നാണ് മറ്റൊരു കമന്റ്. മണിച്ചേട്ടനെ മിസ് ചെയ്യുന്നുവെന്ന് വീഡിയോയിൽ കമന്റ് ചെയ്തവരിൽ വലിയൊരു വിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. ഒപ്പം ഗായകന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

Advertisment

ഒരു ലുലു സൂപ്പർ മാർക്കറ്റിൽ നിന്നുള്ള വീഡിയോ ലുലു മീഡിയ ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തത്. " ഗൾഫിൽ ഓണം എത്തി ലുലു ഹൈപ്പർമാർക്കറ്റിൽ.... ഭാഷയും സാംസ്കാരിക അതിരുകളും പരിവർത്തനം ചെയ്യുന്നു," എന്ന കമന്റോടെയാണ് വീഡിയോ പേജിൽ പങ്കുവച്ചിട്ടുള്ളത്. മലയാളത്തോടും മലയാളികളോടും വളരെ അടുപ്പം സൂക്ഷിക്കുന്നയാളാണ് സൗദി അറേബ്യക്കാരനായ ഹാഷിം അബ്ബാസ്.

Read More

Gulf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: