അറബികൾക്കിടയിലും തരംഗമായി ‘മാണിക്യ മലരായ പൂവി’ – വീഡിയോ

തരംഗമായി അറബ് പൗരന്റെ ഗാനം

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനമാണ് ഇന്ന് എവിടെയും ചർച്ച വിഷയം. ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞ മാണിക്യ മലരായ പൂവി എന്ന ഗാനം അറബ് രാജ്യങ്ങളിലും ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ ആലപിച്ച ആ പഴയ മാപ്പിളപ്പാട്ടിന്രെ പെരുമ അബുദാബിയിലും എത്തിയിരിക്കുകയാണ്.

‘മാണിക്യ മലരായ പൂവി’ എന്ന ഗാനം ആലപിക്കുന്ന ഒരു അറബ് സ്വദേശിയുടെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അബുദാബി ഖാലിദിയ മാളിൽവച്ചാണ് ഒരു അറബ്‌ പൗരൻ ഈ ഗാനം ആലപിച്ചത്. ഭാഷാ പ്രശ്നങ്ങൾ ഒന്നുമില്ലാതെയാണ് അറബ് പൗരൻ ഗാനം പാടിയിരിക്കുന്നത്.

പ്രവാചകനെ അപമാനിച്ചെന്ന പേരിൽ ഈ ഗാനത്തിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് അറബ് രാജ്യങ്ങളിലും പാട്ട് ഹിറ്റാകുന്നത്. ഗാനത്തിൽ മതനിന്ദയുണ്ടെന്ന് ആരോപിച്ച് ഇന്ത്യയിൽ പലയിടങ്ങളിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ പരാതി ഉയർന്നിരുന്നു. ഒമർ ലുലുവിനെതിരെയും സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെയും ഹൈദ്രാബാദ് പൊലീസ് കേസ് എടുത്തിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Arab citizen sings manikya malaraya poovi

Next Story
തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൈദികൻ; വീഡിയോ വൈറൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com