തിരുപ്പതി തീർത്ഥാടനത്തിനിടെ തളർന്നു വീണവരെ ചുമലിലേറ്റി കോൺസ്റ്റബിൾ; കൈയടിച്ച് സോഷ്യൽ മീഡിയ

തളർന്നു വീണ സ്ത്രീയെ ആറ് കിലോമീറ്ററോളം ചുമന്ന് നടന്നാണ് ഷെയ്ഖ് അർഷാദ് അവരെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചത്

Andhra Pradesh, Sheikh Arshad, Police constable rescues 58 year old, Police constable carries lady on back viral video, trending, indian express, indian express news

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ തളർന്നു വീണ വയോധികരായ രണ്ട് തീർത്ഥാടകരെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച ആന്ധ്ര പോലീസ് കോൺസ്റ്റബിളിന് കയ്യടിച്ച് സോഷ്യൽ മീഡിയ. പോലീസ് സ്‌പെഷ്യൽ പാർട്ടി കോൺസ്റ്റബിൾ ഷെയ്ഖ് അർഷാദ് 58 കാരനായ മാംഗി നാഗേശ്വരമ്മയെ പുറകിൽ ചുമന്ന് ക്ഷേത്രത്തിലേക്കുള്ള മലകയറുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

“തിരുമലയിലേക്കുള്ള ഡ്യൂട്ടിയിലായിരുന്നു ഞങ്ങൾ . ഞങ്ങൾ അകെപാഡുവിൽ നിന്ന് യാത്ര ആരംഭിച്ചു. പാതിവഴിയിലെത്തിയപ്പോൾ ഒരു വയോധികനും സ്ത്രീയും ബോധരഹിതരാതായി വിവരം ലഭിച്ചു. അൽപ്പം അകലെയായിരുന്ന ഞാൻ സ്ഥലത്ത് ഓടിയെത്തി, ”അർഷാദ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

“ഞാൻ ആദ്യം വയോധികനെ എടുത്ത് റോഡരികിൽ കൊണ്ടുപോയി. ഞാൻ ആ സ്ത്രീയെ കൂട്ടിക്കൊണ്ടുപോയി അതേ സ്ഥലത്തേക്ക് കൊണ്ടുപോയി,” അദ്ദേഹം പറഞ്ഞു.
ആന്ധ്ര പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അർഷാദ് പ്രായമായ തീർത്ഥാടകനെ ചുമക്കുന്ന ചിത്രം പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ ട്വീറ്റ് ചെയ്തു. സ്ത്രീക്ക് വൈദ്യസഹായം ലഭ്യമാക്കാൻ അർഷാദ് ആറ് കിലോമീറ്ററോളം അവരെ ചുമന്ന് നടന്നു. രണ്ട് ഭക്തരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“തിരുമല കുന്ന് കയറുമ്പോൾ ബോധം കെട്ടുവീണ തീർത്ഥാടകരെ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ഷെയ്ഖ് അർഷാദിന്റെ പ്രവൃത്തിയെ ഡിദിപി പ്രശംസിച്ചു. കടമയോടുള്ള അദ്ദേഹത്തിന്റെ അർപ്പണമനോഭാവം പ്രതിഫലിപ്പിക്കുന്ന പ്രചോദനാത്മക പ്രവർത്തനമാണിത്,” ആന്ധ്ര പോലീസ് ട്വീറ്റ് ചെയ്തു.

ഡിസംബർ 23 നാണ് സംഭവം നടന്നത്. അർഷാദ് തീർത്ഥാടക പാതയിലായിരുന്നു. അർഷദിന്റെ ധൈര്യത്തെയും ഭക്തർക്ക് സമയബന്ധിതമായി നൽകിയ സഹായത്തെയും ജില്ലാ എസ്പി പ്രശംസിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ap police constable carries devotees on back walks 6km

Next Story
പ്രിയ കവയിത്രിയുടെ നിര്യാണത്തിൽ വിതുമ്പി മലയാള സാഹിത്യലോകം
The moderation of comments is automated and not cleared manually by malayalam.indianexpress.com