Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

അനുശ്രീയോട് ഒരു ‘ഹായ്’ ചോദിച്ച് ഹരി പത്തനാപുരം; ചിരിപ്പിച്ച് താരത്തിന്റെ മറുപടി

തന്റെ പോസ്റ്റുകൾക്ക് താഴെവരുന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് താരം മറുപടി നൽകാറുമുണ്ട്

ലോക്ക്‌ഡൗണ്‍ ആയതോടെ സിനിമ താരങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. സാമൂഹ്യമാധ്യമങ്ങളിൽ ആരാധകരുമായി സംവദിക്കാനും താരങ്ങൾ ഈ സമയം ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയയിൽ ദിനംപ്രതി വ്യത്യസ്‌തങ്ങളായ ചിത്രങ്ങൾ പങ്കുവയ്‌ക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ.

തന്റെ പോസ്റ്റുകൾക്ക് താഴെവരുന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് താരം മറുപടി നൽകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ അനുശ്രീ പങ്കുവച്ച ഒരു ചിത്രത്തിനു താഴെ ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം രസകരമായ ഒരു കമന്റ് രേഖപ്പെടുത്തി. ഉടൻ തന്നെ ഹരി പത്തനാപുരത്തിനു മറുപടിയുമായി അനുശ്രീയും രംഗത്തെത്തി.

‘അമ്പട കള്ളാ സണ്ണിക്കുട്ടാ..’ എന്ന ക്യാപ്‌ഷനോടെയാണ് അനുശ്രീ ഇന്ന് പുതിയൊരു ചിത്രം പങ്കുവച്ചത്. അതിനു താഴെ ഒരു ഹായ് തരുമോ എന്ന് ചോദിച്ചാണ് ഹരി പത്തനാപുരം കമന്റ് ചെയ്‌തത്. കുറെ കാലമായി ചോദിക്കുന്നു ഒരു ഹായ് തരുമോ…എന്നായിരുന്നു ഹരിയുടെ കമന്റ്. ‘എന്റെ ഹരി ചേട്ടനു എത്ര ഹായ് വേണം’ എന്നായിരുന്നു അനുശ്രീയുടെ മറുപടി. രസകരമായ കമന്റിനു താഴെ നിരവധിപേർ മറുപടിയുമായി എത്തി.

അതേ സമയം, കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി സജീവമാണ് നടി അനുശ്രീ. ഇതു വരെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചത്.  ഷർട്ടും, മടക്കിക്കുത്തിയ മുണ്ടും സൺഗ്ലാസും വച്ച് മാസ് ലുക്കിൽ അനുശ്രീ പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read Here: തീപ്പൊരിയല്ല, തീയാണ്; പൊളപ്പൻ ലുക്കിൽ അനുശ്രീ

കഴിഞ്ഞ ദിവസം പുഴയിൽ വച്ചു നടന്ന ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അനുശ്രീ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആ ഫോട്ടോഷൂട്ടിനു പിന്നിലെ കഥയും അനുശ്രീ പറഞ്ഞിരുന്നു. “എല്ലായെപ്പോഴുമെന്ന പോലെ, നിങ്ങളാണ് എന്റെ കരുത്ത് അനൂപ് അണ്ണാ… രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. ഞാൻ പോസ് ചെയ്‌തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും ഞാൻ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു,”അനുശ്രീ കുറിച്ചതിങ്ങനെ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Anusree facebook post hari pathanapuram viral comment

Next Story
പൊറോട്ടയ്ക്ക് 18 ശതമാനം ജി എസ് ടി, ട്രോളുമായി സോഷ്യല്‍ മീഡിയgst parota
The moderation of comments is automated and not cleared manually by malayalam.indianexpress.com