വിരാട് കോഹ്‌ലി-അനുഷ്ക പ്രണയജോഡികൾക്ക് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകകൂട്ടം തന്നെയുണ്ട്. ഇരുവരും എപ്പോഴൊക്കെ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടാലും ഫാൻ ക്ലബിൽ ആ ചിത്രം ഉടൻ എത്തും. നിമിഷങ്ങൾ കൊണ്ട് അത് വൈറലാവുകയും ചെയ്യും. കോഹ്‌ലിയും അനുഷ്കയും ഒന്നിക്കുന്ന ഒരു പരസ്യത്തിന്റെ ചിത്രീകരണ സമയത്തെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ പുതിയൊരു ചിത്രം കൂടി ഫാൻ ക്ലബ് പോസ്റ്റ് ചെയ്ത് വൈറലാക്കിയിരിക്കുകയാണ്.

കോഹ്‌ലിയും അനുഷ്കയും ഒന്നിക്കുന്ന ടിവി പരസ്യത്തിൽനിന്നുളള ചിത്രമാണ് പുറത്തുവന്നിട്ടുളളത്. ഇരുവരും പരമ്പരാഗത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പരസ്പരം കണ്ണുകളിൽ നോക്കി ഇരുവരും ചിരിക്കുന്നുണ്ട്. അനുഷ്കയുടെ കൈ കോഹ്‌ലി തന്റെ കൈയ്യിൽ ചേർത്തു പിടിച്ചിട്ടുമുണ്ട്. പരസ്യത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു വാർത്തയും ഇതുവരെ പുറത്തുവന്നിട്ടില്ല. പുറത്തുവരുന്ന ചിത്രങ്ങൾ കണ്ടിട്ട് പരസ്യം ഏതെങ്കിലും വസ്ത്ര ഉൽപ്പന്നത്തിന്റേതാകുമെന്നാണ് ആരാധകർ പറയുന്നത്.

ചിത്രങ്ങൾ കണ്ടതോടെ പരസ്യത്തിന്റെ വിഡിയോ പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ആരാധകർ. മുംബൈയിലായിരുന്നു പരസ്യത്തിന്റെ ചിത്രീകരണം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ