ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ 5 റൺസിന് പുറത്തായ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തിന് ഭാര്യ അനുഷ്ക ശർമ്മയെ ട്രോളി ട്രോളൻമാർ. ആദ്യ ടെസ്റ്റിൽ കോഹ്‌ലിക്ക് പിന്തുണ നൽകാനായി അനുഷ്കയും ഗ്യാലറിയിൽ എത്തിയിരുന്നു. എന്നാൽ കോഹ്‌ലിയാകട്ടെ 5 റൺസ് എടുത്ത് പുറത്തായി. ഇതോടെയാണ് കോഹ്‌ലി ആരാധകർ അനുഷ്കയ്ക്ക് നേരെ തിരിഞ്ഞത്.

രോഹിത് ശർമയ്ക്ക് ഭാര്യ ഗ്യാലറിയിൽ ഉണ്ടെങ്കിൽ അത് ഗുഡ് ലക്കാണെന്നും കോഹ്‌ലിക്ക് അനുഷ്ക വന്നാൽ അത് ബാഡ് ലക്കാണെന്നും ട്രോളന്മാർ. ഹണിമൂൺ കഴിഞ്ഞെത്തിയ കോഹ്‌ലിക്ക് കളിയിൽ ശ്രദ്ധ പോയെന്നും ചിലർ കളിയാക്കുന്നു. വിവാഹത്തിനുമുൻപ് കോഹ്‌ലി നന്നായി കളിക്കുമായിരുന്നെന്നും വിവാഹശേഷം കോഹ്‌ലി കളി മറന്നെന്നും ചില ട്രോളുകൾ.

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് അനുഷ്കയെ കുറ്റപ്പെടുത്തുന്നത് ഇതാദ്യമല്ല. ഇതിനുമുൻപ് അനുഷ്കയുമായുളള പ്രണയം തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന സമയത്ത് കോഹ്‌ലിയുടെ പ്രകടനം വളരെ മോശമായി. ഈ സമയത്ത് കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണക്കാരി അനുഷ്കയാണെന്ന് കുറ്റപ്പെടുത്തി ആരാധകർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടു. അനുഷ്കയെ കുറ്റപ്പെടുത്തി പോസ്റ്റുകൾ കൂടിയപ്പോൾ കോഹ്‌ലി രംഗത്തെത്തി. അനുഷ്ക എപ്പോഴും തനിക്ക് പ്രചോദനം മാത്രമേ ആയിട്ടൂളളൂവെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ