അനുഷ്ക ശര്‍മ്മയും സാക്ഷി ധോണിയും ക്രിക്കറ്റ് താരങ്ങളെയാണ് വിവാഹം കഴിച്ചതെന്ന് നമുക്ക് അറിയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ചവരാണ് ഇരുവരുടേയും ഭര്‍ത്താക്കന്മാര്‍. ധോണി ഏറെക്കാലം ഇന്ത്യയുടെ കൈ പിടിച്ച് നടത്തിയപ്പോള്‍ കോഹ്ലി ഇപ്പോഴും ഇന്ത്യയുടെ നായകപദവി വഹിക്കുന്നയാളാണ്. എന്നാല്‍ ഇരുവരുടേയും ഭാര്യമാര്‍ ക്ലാസ്മേറ്റ്സ് ആയിരുന്നെന്ന കാര്യം നിങ്ങള്‍ക്ക് അറിയുമോ?

പട്ടാളക്കാരനായിരുന്ന അച്ഛന്റെ കൂടെ ഇന്ത്യയില്‍ പലയിടത്തും യാത്ര ചെയ്ത് പഠനം നടത്തേണ്ടി വന്നയാളാണ് അനുഷ്ക ശര്‍മ്മ. അസമില്‍ അച്ഛന് നിയമനം ലഭിച്ചപ്പോഴും അനുഷ്ക ഇവിടേക്ക് മാറിയിരുന്നു. അസമില്‍ വെച്ചാണ് സാക്ഷി ധോണിക്കൊപ്പം അനുഷ്ക പഠിച്ചത്. ഇരുവരും ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴെടുത്ത സ്കൂളിലെ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

(വലത് നിന്നും ആദ്യം നില്‍ക്കുന്നതാണ് അനുഷ്ക,ഇടത് നിന്ന് മൂന്നാമത് സാക്ഷി ധോണി)

നേരത്തേ അനുഷ്ക തന്നെ ഇത് സ്ഥിരീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ‘അസമിലെ വളരെ ചെറിയ ഒരു നഗരത്തില്‍ ഞാനും സാക്ഷിയും ഒരുമിച്ച് ജീവിച്ചിട്ടുണ്ട്. അവള്‍ എവിടെയാണ് താമസിച്ചതെന്ന് പിന്നീട് എന്നോട് പറഞ്ഞപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ മനസ്സിലായത്. ഞാന്‍ പഠിച്ച അതേ സ്കൂളിലാണ് പഠിച്ചതെന്ന് പറഞ്ഞു. ഞാന്‍ താമസിച്ച അതേ നഗരത്തിലാണ് താമസിച്ചതെന്ന് പറഞ്ഞു. പിന്നീട് ഞങ്ങള്‍ പഴയ ചിത്രം നോക്കിയപ്പോഴാണ് ഞങ്ങള്‍ രണ്ട് പേരും പ്രച്ഛന്ന വേഷത്തില്‍ നില്‍ക്കുന്ന ചിത്രം അടക്കം കണ്ടെത്തിയത്,’ അനുഷ്ക പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook