Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

വിവാഹ വിരുന്നിൽ മതിമറന്ന് നൃത്ത് ചെയ്ത് കോഹ്‌ലിയും അനുഷ്കയും

ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം

ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ നടന്ന വിരാട് കോഹ്‌ലി-അനുഷ്ക ശർമ വിവാഹ വിരുന്ന് വർണാഭമായിരുന്നു. സബ്യാസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും റിസപ്ഷന് എത്തിയത്. കോഹ്‌ലിയുടെയും അനുഷ്കയുടെയും കുടുംബങ്ങളെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖർ ധവാൻ, ഗൗതം ഗംഭീർ എന്നിവരും വിരുന്നിൽ പങ്കെടുത്തു.

പഞ്ചാബി ഗായകൻ ഗുർദാസ് മാന്റെ ഗാനാലാപനം വിരുന്നിനെ കൂടുതൽ മനോഹരമാക്കി. പഞ്ചാബി ഗാനങ്ങളുടെ ഇഷ്ടക്കാരനായ കോഹ്‌ലി വിരുന്നിനിടയിൽ മതിമറന്ന് നൃത്തം ചെയ്യുകയും ചെയ്തു. കോഹ്‌ലിക്കൊപ്പം ഭാര്യ അനുഷ്ക ശർമയും നൃത്തം വച്ചു. ഇതിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലർക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Anushka sharma dancing with a note in her mouth as virat kohli

Next Story
കോഹ്ലിയും അനുഷ്കയും ഹണിമൂണ്‍ ആഘോഷിച്ചത് പാക്കിസ്ഥാനിലെന്ന്: നവദമ്പതികളെ വിടാതെ പാക് ആരാധകര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com