/indian-express-malayalam/media/media_files/2026/01/28/aniyathipravu-2026-01-28-17-02-02.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
കുഞ്ചാക്കോ ബോബന്റെ അരേങ്ങറ്റ ചിത്രമായിരുന്നു 1997ൽ പുറത്തിറങ്ങിയ 'അനിയത്തിപ്രാവ്'. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. സുധിയായി കുഞ്ചാക്കോ ബോബൻ തകർത്ത് അഭിനയിച്ച ചിത്രത്തിൽ മിനി എന്ന കഥാപാത്രത്തിലൂടെ ശാലിനിയും പ്രേക്ഷകപ്രീതി നേടി.
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിലൊന്നായി മാറിയ അനിയത്തിപ്രാവിലെ ചില കാണാക്കാഴ്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൈയ്യടി നേടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ മിനിയും സുധിയും ഒന്നിക്കുന്നുണ്ടെങ്കിലും ഇരുവരുടെയും വിവാഹം ചിത്രത്തിൽ ഉണ്ടായിരുന്നില്ല.
Also Read: ആനക്കുട്ടി 'മോമോ'യുടെ ജന്മദിനം ആഘോഷമാക്കി അസം സ്വദേശി; ഹൃദയം കവർന്ന് വൈറൽ വീഡിയോ
ഇപ്പോഴിതാ, സുധിയും മിനിയും വിവാഹം കഴിക്കുന്ന രംഗങ്ങളാണ് എഐ ഉപയോഗിച്ച് ആവിഷ്കരിച്ചിരിക്കുന്നത്. വിവിധ മതാചാരപ്രകാരം ഇരുവരും വിവാഹം കഴിക്കുന്നതും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മംഗളാശംസകൾ നേരുന്നതുമെല്ലാമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. "aigigs10" ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് നിരവധി കാഴ്ചകളും ലൈക്കുകളുമാണ് ലഭിക്കുന്നത്.
Also Read: പുട്ടിനെ വിശ്വസിക്കരുത്; ചതിയനാണ്! നെഞ്ച് തകർന്ന് നിന്ന പഴത്തെ തേടിയെത്തിയ ആളെ കണ്ടോ?
ബാലതാരമായി മലയാളികളുടെ ഇഷ്ടം നേടിയ ശാലിനി നായികയായി തിരിച്ചെത്തിയ ചിത്രമായിരുന്നു അനിയത്തിപ്രാവ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു. കുഞ്ചാക്കോ ബോബനും ശാലിനിക്കും ഒപ്പം തിലകൻ, ഇന്നസെന്റ്, ശ്രീവിദ്യ, കെപിഎസി ലളിത, ഹരിശ്രീ അശേകൻ, സുധീഷ്, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, ശങ്കരാടി തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്.
Read More: 'ഒരു പുതിയ വെട്ടം', തീപ്പെട്ടിക്കൊള്ളിയോട് അന്നു പറഞ്ഞ കൊച്ചു സ്വപ്നം സഫലം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us