scorecardresearch

വിവാഹ വാർഷികം ആഘോഷിച്ച് സുധിയും മിനിയും; വർഷമിത്ര കഴിഞ്ഞും രണ്ടാൾക്കും വല്യ മാറ്റം ഇല്ലല്ലോ എന്ന് ആരാധകൻ

സിനിമ അവസാനിച്ചിടത്ത് നിന്ന് സുധിയുടെയും മിനിയുടെയും ജീവിതം മുന്നോട്ട് പോയിരുന്നെങ്കിൽ എങ്ങനെയിരിക്കും?

സിനിമ അവസാനിച്ചിടത്ത് നിന്ന് സുധിയുടെയും മിനിയുടെയും ജീവിതം മുന്നോട്ട് പോയിരുന്നെങ്കിൽ എങ്ങനെയിരിക്കും?

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aniyathipravu AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

മലയാളി പ്രേക്ഷകർക്ക് മറക്കാനാകാത്ത ചുരുക്കം ചില സിനിമകളിൽ ഒന്നാണ് 1997-ൽ പുറത്തിറങ്ങിയ 'അനിയത്തിപ്രാവ്'. ഫാസിലിന്റെ സംവിധത്തിൽ പിറന്ന അനിയത്തിപ്രാവ് മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് സിനിമകളിൽ ഒന്നുതന്നെയാണ്. ചോക്ലേറ്റ് ഹീറോ പരിവേഷത്തോടെ കുഞ്ചാക്കോ ബോബൻ സുധിയായി അരങ്ങേറ്റം കുറിച്ചപ്പോൾ, നിഷ്കളങ്കമായ ചിരിയുമായി മിനിയായി ശാലിനിയും പ്രേക്ഷകഹൃദയങ്ങളിലേക്ക് ചേക്കേറി. 

Advertisment

'ഒരു രാജമല്ലി വിരിയുന്ന പോലെ...' എന്ന ഗാനവും സുധിയുടെ ചുവന്ന ബൈക്കും ഇന്നും നമ്മുടെ ഓർമ്മകളിൽ മായാതെ നിൽക്കുന്നു. ഇപ്പോഴിതാ, കാൽനൂറ്റാണ്ടിനിപ്പുറവും ആ പഴയ ഓർമ്മകളിലേക്ക് സിനിമ പ്രേമികളെ തിരികെ എത്തിക്കുന്ന ഒരു മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. സിനിമ അവസാനിച്ചിടത്ത് നിന്ന് സുധിയുടെയും മിനിയുടെയും ജീവിതം മുന്നോട്ട് പോയിരുന്നെങ്കിൽ എങ്ങനെയിരിക്കും? ആരാധകർ ഒരുപാട് ആഗ്രഹിച്ച ആ ഒരു 'കാണാക്കാഴ്ച'യാണ് എഐയുടെ സഹായത്തോടെ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

Also Read: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ

വർഷങ്ങൾക്കിപ്പുറം, സുധിയും മിനിയും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുന്നതാണ് എഐ ആവിഷ്കരിച്ചിരിക്കുന്നത്. കേക്ക് മുറിച്ച് തങ്ങളുടെ സന്തോഷം ആഘോഷമാക്കുന്ന സുധിയെയും മിനിയെയും ആണ് വീഡിയോയിൽ കാണാനാവുക. ഇരുവർക്കും ആശംസകളുമായി ഉറ്റ സുഹൃത്തുക്കളായെത്തിയ ഹരിശ്രീ അശോകന്റെയും സുധീഷിന്റെയും കഥാപാത്രങ്ങളെയും ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകർ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട കഥാപാത്രങ്ങളെ വർഷങ്ങൾക്ക് ശേഷവും സന്തോഷത്തോടെ വീണ്ടും കാണാനായതിന്റെ കൗതുകമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയുടെ കമന്റ് ബോക്സിൽ നിറയുന്നത്.

Also Read: 'ഒരു പുതിയ വെട്ടം', തീപ്പെട്ടിക്കൊള്ളിയോട് അന്നു പറഞ്ഞ കൊച്ചു സ്വപ്നം സഫലം; വീഡിയോ

രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 'വർഷമിത്ര കഴിഞ്ഞും രണ്ടാൾക്കും വല്യ മാറ്റം ഇല്ലല്ലോ' എന്നാണ് ഒരാൾ കമന്റ് ബോക്സിൽ തമാശയായി കുറിച്ചത്. അതേസമയം, വീഡിയോയിൽ ഒരു ചെറിയ സർപ്രൈസും ഒളിപ്പിച്ചിട്ടുണ്ട്. "signature_by_aanand" എന്ന അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നേരത്തെ സുധിയുടെയും മിനിയുടെയും എഐ നിർമിത വിവാഹ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

Read More: ഒടുവിൽ സുധിയുടെ കൈപിടിച്ച് മിനി; ആരും കാണാത്ത ആ വിവാഹം ഇതാ; വീഡിയോ

Kunchacko Boban Shalini AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: