/indian-express-malayalam/media/media_files/2026/02/03/indias-most-expensive-number-plate-2026-02-03-20-59-38.jpg)
ചിത്രം: എക്സ്
കാറിനേക്കാൾ വിലയുള്ള നമ്പർ പ്ലേറ്റുകളെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴും ഓൺലൈനിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴാതാ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് നടന്ന ഒരു നമ്പർ പ്ലേറ്റ് ലേലമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 6 മുതൽ 8 ലക്ഷം രൂപ വരെ വിലയുള്ള വാഹനത്തിനായുള്ള നമ്പരാണ് ഭീമൻ തുക ചിലവാക്കി ആന്ധ്രാ സ്വദേശി സ്വന്തമാക്കിയത്.
ഗുണ്ടൂർ സ്വദേശിയായ കിരൺ കൊൽപകുലയാണ് 'DDC 0001' എന്ന ഫാൻസി നമ്പർ 2.08 കോടി രൂപയ്ക്ക് ലേലത്തിൽ പിടിച്ചത്. ആറ് മുതൽ എട്ട് ലക്ഷം രൂപ വരെ വിലയുള്ള മാരുതി സുസുക്കി ഇഗ്നിസ് കാറിന് വേണ്ടിയാണ് കിരൺ 2 കോടിയിലധികം രൂപ മുടക്കിയത്. ഇന്ത്യയിൽ ഇതുവരെ ഒരു ഫാൻസി നമ്പറിന് ലഭിച്ച ഏറ്റവും ഉയർന്ന തുകയാണിത്.
Also Read: സർക്കാർ അങ്കണവാടിയിൽ മകളെ ചേർത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ; സോഷ്യൽ മീഡിയയിൽ കൈയ്യടി
🚨 Andhra Pradesh man buys india’s most expensive vehicle number plate ‘DDC 001’ sells for Rs 2.08 crore. 🤯 pic.twitter.com/dCFBl2eRwq
— Indian Tech & Infra (@IndianTechGuide) February 2, 2026
പ്രമുഖ ലക്ഷ്വറി കാർ ഡീലർമാരായ ബിഗ് ബോയ് ടോയ്‌സ് നടത്തിയ ഓൺലൈൻ ലേലത്തിലൂടെയാണ് കിരൺ നമ്പർ നേടിയത്. വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ നിരവധി കമന്റുകളാണ് നിറയുന്നത്. "നമ്പർ പ്ലേറ്റ് വാങ്ങിയപ്പോൾ കാർ ഫ്രീയായി കിട്ടിയതാണോ?" എന്നും "ഇത്രയും പൈസ ഉണ്ടെങ്കിൽ ഒരു ലക്ഷ്വറി വാഹനം വാങ്ങാമായിരുന്നല്ലോ" എന്നുമൊക്കെയാണ് ആളുകളുടെ രസകരമായ പ്രതികരണങ്ങൾ.
Also Read: 'തെങ്കാശിപട്ടണത്തിൽ വീണ്ടും ഒരു ഉത്സവകാലം'; കുടുംബസമേതം ആഘോഷമാക്കി കെഡി കമ്പനി
നേരത്തെ ഹരിയാനയിൽ നടന്ന ഒരു ലേലത്തിൽ "HR 88 B 8888" എന്ന ഫാൻസി നമ്പർ 1.17 കോടി രുപയ്ക്ക് വിറ്റുപോയിരുന്നു. എന്നാൽ ലേലം പിടിച്ചയാൾ പണം നൽകാത്തതിനാൽ വില്പന മുടങ്ങുകയായിരുന്നു. പിന്നീട് 26.7ലക്ഷത്തിന് ഈ നമ്പർ വിറ്റുപോയതായാണ് വിവരം.
Read More: 'സിനിമ കണ്ടപ്പോൾ മനസ്സിൽ വിചാരിച്ച സീൻ;' പ്രഭേന്ദുവിന്റെ അമ്മ ദാ... ഇവിടെയുണ്ട്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us