ലക്ഷദ്വിപിന്രെ പശ്ചാത്തലത്തിൽ ഒരു അപൂർവ്വ പ്രണയക്കഥ അവതരിപ്പിച്ച ചിത്രമായിരുന്നു അനാർക്കലി. സച്ചി സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയത് പൃഥ്വിരാജും നായികയായി എത്തിയത് പ്രിയാൽ ഗോറുമായിരുന്നു. നഷ്ടപ്രണയത്തിന്റെ എല്ലാ വേദനകളും അത് തിരിച്ച് കിട്ടുമ്പോഴുള്ള സന്തോഷവും പങ്കുവച്ച ചിത്രം മലയാളം സിനിമ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. ആ ചിത്രം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ട്രോളന്മാർ.

പൃഥ്വീരാജ് അവതരിപ്പിച്ച് ശാന്തുനു എന്ന കഥാപാത്രത്തിന് പകരം സിഐഡി മൂസയിലെ തൊരപ്പൻ കൊച്ചുണ്ണിയാണ് പ്രിയൽ ഗോർ അവതരിപ്പിച്ച നാദിറയുടെ നായകനായി എത്തുന്നത്. സിഐഡി മൂസയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച തൊരപ്പൻ കൊച്ചുണ്ണി എന്ന കഥാപാത്രവും മലയാളം സിനിമ പ്രേക്ഷകൾ മറക്കാൻ സാധ്യതയില്ല. സിഐഡി മൂസയിലെ തൊരപ്പൻ ഭാസിയുടെ രംഗങ്ങളും അനാർക്കലിയിലെ നാദിറയുടെ രംഗങ്ങളും കൂട്ടിച്ചേർത്ത് കഥാ പുനരാവിഷ്കരിച്ചിരിക്കുകയാണ് ട്രോളൻ.

സിഐഡി മൂസയ്ക്ക് പുറമെ പുലിവാൽ കല്യാണം, പഞ്ചാബി ഹൗസ് എന്നീ ചിത്രങ്ങളിലെ രംഗങ്ങളും വീഡിയോ ചെയ്യുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. രണ്ട് മിനിറ്റോളം നീണ്ടു നിൽക്കുന്ന ട്രോൾ വീഡിയോയിൽ രസകരമായി കഥാ പുഃനസൃഷ്ടിച്ച് കൈയ്യടി നേടിയിരിക്കുകയാണ്.