scorecardresearch

അനന്ത്- രാധിക വിവാഹം; അതിഥികൾക്ക് പറക്കാൻ 3 ഫാൽക്കൺ-2000 ജെറ്റുകൾ, 100 സ്വകാര്യ വിമാനങ്ങൾ

ജൂലൈ 12 വെള്ളിയാഴ്ചയാണ് അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം

ജൂലൈ 12 വെള്ളിയാഴ്ചയാണ് അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം

author-image
Trends Desk
New Update
Anant Ambani, Radhika Merchant, wedding

ചിത്രം: ഇൻസ്റ്റഗ്രാം

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചാവിഷയം. ഗുജറാത്തിലെ ജാംനഗറിൽ നടന്ന പ്രി-വെഡ്ഡിങ് ആഘോഷങ്ങൾക്ക് മുതൽ ഇറ്റലിയിലെ ആഡംബര ആഘോഷങ്ങളിൽ വരെ ലോകപ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകനാണ് അനന്ത്. 

Advertisment

അനന്ത്- രാധിക വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്കായി അമ്പാനി കുടുംബം മൂന്ന് ഫാൽക്കൺ-2000 ജെറ്റുകൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ വിവാഹ ആഘോഷങ്ങൾക്കായി 100 സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന്, വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും അതിഥികൾ എത്തുന്നുണ്ടെന്നും, ഓരോ വിമാനവും രാജ്യത്തുടനീളം ഒന്നിലധികം യാത്രകൾ നടത്തുമെന്നും, എയർ ചാർട്ടർ കമ്പനി, ക്ലബ് വൺ എയർ സിഇഒ രാജൻ മെഹ്‌റ പറഞ്ഞു. ഇരട്ട എഞ്ചിനുകളുടെ കരുത്തിൽ പറക്കുന്ന​ ആഡംബര വിമാനമാണ് ഫാൽക്കൺ-2000 ജെറ്റുകൾ. വിശാലമായ വിമാനത്തിനുള്ളിൽ അതിഥികൾക്ക് വിശ്രമിക്കാനും വേണമെങ്കിൽ ഒന്ന് ചുറ്റിക്കറങ്ങാൻ മതിയായ ഇടമുണ്ട്.

രണ്ട് വ്യത്യസ്ത ക്യാബിനുകൾ ഉള്ള ഫാൽക്കൺ-2000ൽ, മൂന്ന് സീറ്റുകളുള്ള ദിവാനുകളും, നാല് സീറ്റുകളുള്ള ഡൈനിംഗ് ഏരിയകളും ഉണ്ട്. വിശാലമായ ടേയ്‌ലറ്റും, കാരിയറിൻ്റെ പിൻഭാഗത്ത് ഗാലറിയും വിമാനത്തിലുണ്ട്. 

Advertisment

ജൂലൈ 12 വെള്ളിയാഴ്ചയാണ് അനന്ത്- രാധിക വിവാഹം.  കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഹൽദി ചടങ്ങുകളിലടക്കം ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു. വിവാഹം ദിനം അതിഥികൾക്കായി എന്ത് സർപ്രൈസാണ് അമ്പാനി കുടുംബം ഒരുക്കിയിരിക്കുന്നതെന്ന​ ആകാംഷയിലാണ് മുംബൈ.

Read More Trending Stories Here

Mukesh Ambani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: