scorecardresearch

Latest News

22 സെക്കന്റ് നിര്‍ത്താതെ കൂവി തളര്‍ന്ന് വീണ് പൂവന്‍; ഗുണപാഠം തേടി ആനന്ദ് മഹീന്ദ്ര

വളരെ രസകരമായ മറുപടികളാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് താഴെ ലഭിച്ചിട്ടുള്ളത്

Trending Video, Viral Video

പ്രകൃതിയുമായും വന്യജീവികളുമായും ബന്ധപ്പെട്ട വീഡിയോകളിൽ നിന്ന് പലപ്പോഴും ജീവിതപാഠങ്ങൾ കണ്ടെത്തുന്ന വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. ഒരു പൂവന്‍കോഴിയുടെ വീഡിയോയിൽ നിന്ന് പഠിച്ച രസകരമായ ഒരു കാര്യമാണ് കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്.

22 സെക്കന്‍ഡുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. ഈ 22 സെക്കന്‍ഡും കോഴി കൂവുന്നതായാണ് കാണാന്‍ സാധിക്കുന്നത്. വീഡിയോയുടെ അവസാനം കോഴി നില്‍ക്കാന്‍ സാധിക്കാതെ നിലത്തേക്ക് വീഴുകയാണ്.

“ഇതില്‍ നിന്ന് ഞാന്‍ പഠിച്ച പാഠം, മറ്റെല്ലാ ശബ്ദങ്ങളേയും നിങ്ങളുടെ ശബ്ദം കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍, നിങ്ങള്‍ ഓക്സിജന്‍ കിട്ടാതെ വീണു പോകും,” ആനന്ദ് മഹീന്ദ്ര കുറിച്ചു.

ആദ്യം വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരോട് വീഡിയോയില്‍ നിന്ന് ലഭിച്ച പാഠമെന്താണെന്ന് ആനന്ദ് മഹീന്ദ്ര ചോദിച്ചിരുന്നു. “ഞാന്‍ ഇതില്‍ നിന്നുള്ള ഗുണപാഠം കണ്ടെത്താന്‍ ശ്രിമിക്കുകയാണ്. എന്നാല്‍ ഒരു കൂട്ടും ആളുകളോട് ഇത് ചോദിച്ചറിയുന്നത് കൂടുതല്‍ രസകരമാണെന്ന് കരുതി. നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയു,” ആനന്ദ് മഹീന്ദ്ര എഴുതി. പിന്നീട് വളരെ രസകരമായ മറുപടികളാണ് ട്വീറ്റിന് താഴെ ലഭിച്ചത്.

Also Read: കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസുകാരന് രക്ഷകരായി സൈന്യം; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Anand mahindra shares interesting video and asks life lesson