തങ്ങളുടെ ജീവിതത്തിലെ സ്‌പെഷ്യല്‍ നിമിഷങ്ങള്‍ ലോകവുമായി പങ്കുവയ്ക്കാറുണ്ട് പലരും സോഷ്യല്‍ മീഡിയയിലൂടെ. അങ്ങനെ ഒരമ്മയുടേയും മകളുടേയും ജീവിതത്തിലെ സുന്ദര നിമിഷമാണ് ഇപ്പോള്‍ ട്വിറ്റര്‍ ലോകത്തിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യയിലെ പൈലറ്റായ അഷ്‌രിത ചിന്‍ചാന്‍കറിന്റെ ട്വീറ്റാണ് വൈറലായി മാറിയിരിക്കുന്നത്.

തന്റെ 38 വര്‍ഷത്തെ എയര്‍ ഹോസ്റ്റസ് ജീവിതത്തില്‍ നിന്നും ഇന്നാണ് അഷ്‌രിതയുടെ അമ്മ വിരമിക്കുന്നത്. അവരുടെ ജോലിയിലെ അവസാന യാത്രയില്‍ വിമാനത്തിലെ ഫസ്റ്റ് ഓഫീസറാവുക മകള്‍ അഷ്‌രിത തന്നെയാണ്. തന്റെ അമ്മയുടെ വിരമിക്കല്‍ ദിവസത്തെ യാത്രയില്‍ ഫസ്റ്റ് ഓഫീസറാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം അഷ്‌രിത ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

”നാളെ എന്റെ അമ്മയോടൊപ്പം അവരുടെ വിരമിക്കല്‍ ദിവസത്തിലെ യാത്രയില്‍ ഞാനുമുണ്ടാകും, ആ ഫ്‌ളൈറ്റിലെ ഫസ്റ്റ് ഓഫീസറായി. എയര്‍ ഹോസ്റ്റസായിട്ടുള്ള 38 വര്‍ഷത്തെ അമ്മയുടെ ഔദ്യോഗിക ജീവിതത്തിലെ അവസാന യാത്രയില്‍ ഫസ്റ്റ് ഓഫീസറാകാന്‍ സാധിച്ചതില്‍ ഒരുപാട് അഭിമാനിക്കുന്നു”, എന്നായിരുന്നു അവരുടെ ട്വീറ്റ്.

ഇതോടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ