/indian-express-malayalam/media/media_files/uploads/2017/04/amy-jackson-ipl-.jpg)
വർണാഭമായിരുന്നു ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന പത്താമത് ഐപിഎൽ സീസണിന്റെ ഉദ്ഘാടന ചടങ്ങ്. നൃത്ത ചുവടുകളുമായെത്തിയ ബോളിവുഡ് താരവും മോഡലുമായ ആമി ജാക്‌സണായിരുന്നു ഉദ്ഘാടന ചടങ്ങിലെ ഒരു പ്രധാന താരം. എന്നാൽ ആമിയുടെ നൃത്തത്തിന് ട്രോൾ മഴയുമായെത്തിയിരിക്കുകയാണ് ആരാധകർ. ദയനീയവും ശോചനീയവുമാണ് ആമിയുടെ നൃത്തമെന്നാണ് പൊതുവെ ആരാധകരുടെ ഒരു വിലയിരുത്തൽ. ഷാരൂഖ് നായകനായെത്തിയ ഓം ശാന്തി ഓം, കത്രീന കൈഫിന്റെ കാല ചഷ്‌മ എന്നീ ഗാനങ്ങൾക്ക് ചുവടുകളുമായാണ് ആമി ഐപിഎൽ ഉദ്ഘാടന ചടങ്ങിനെത്തിയത്. നൃത്തം ഒട്ടും അങ്ങ് ഇഷ്‌ടമായിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് ട്വിറ്ററിൽ വരുന്ന കമന്റുകൾ കാണിക്കുന്നത്.
ചുവപ്പും സ്വർണകളറിലുമുളള വസ്‌ത്രങ്ങളിഞ്ഞാണ് ആമി നൃത്തം ചെയ്യാനെത്തിയത്. ആമി ജാക്‌സന്റെ ഡാൻസ് വളരെ ശോചനീയമായിരുന്നു. ഇത് കണ്ട 28 നൃത്താധ്യാപകർ അവരുടെ അക്കാദമി പൂട്ടി കാശിയിലേക്ക് പോയെന്നാണ് അസ്‌ട്രോനട്ട് എന്ന ട്വിറ്റർ യൂസർ കമന്റ് ചെയ്‌തിരിക്കുന്നത്. ആമി ജാക്‌സന് നൃത്തം ചെയ്യാനറിയില്ലെന്ന് പറയുന്നവരും കുറവല്ല. ഐപിഎല്ലിലെ ആമിയുടെ ഡാൻസ് കണ്ടു, ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, എന്നാൽ മിണ്ടുന്നില്ലയെന്നാണ് അബി എന്ന ട്വിറ്റർ പേരിൽ നിന്നുളള കമന്റ്.
ഐപിഎൽ ഉദ്ഘാടന ചടങ്ങിലെ ഏറ്റവും രസകരമായ ഭാഗം ആമിയുടെ നൃത്തമായിരുന്നു. ഐപിഎല്ലിന് സണ്ണി ഡിയോളിനെ കൊണ്ടു വരാമായിരുന്നെന്നും ആമിയെക്കാളും നന്നായി സണ്ണി ഡാൻസ് ചെയ്യുമായിരുന്നെന്നും മാനസി എന്ന ട്വിറ്റർ യൂസർ പറഞ്ഞിരിക്കുന്നത്. ഐപിഎല്ലിനേക്കാളും ആമി ജാക്‌സനെ പ്രമോട്ട് ചെയ്യുന്നതാണിതെന്നാണ് ഒരു കമന്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.