scorecardresearch

കേരളാ'യം'; കേരളത്തിന് അമൂലിന്റെ സമ്മാനം

ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്ന സമകാലിക വിഷയങ്ങളിൽ പലതും അമുലിന്റെ കാർട്ടൂൺ പരസ്യങ്ങളിൽ ഇടം നേടാറുണ്ട്

ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്ന സമകാലിക വിഷയങ്ങളിൽ പലതും അമുലിന്റെ കാർട്ടൂൺ പരസ്യങ്ങളിൽ ഇടം നേടാറുണ്ട്

author-image
Trends Desk
New Update
Amul ad

വർഷങ്ങൾ കൊണ്ട് ഖ്യാതി നേടിയ ഇതിഹാസ ഇന്ത്യൻ ബ്രാൻഡുകളിൽ ഒന്നാണ് അമുൽ.  വേറിട്ട സമീപനം കൊണ്ട് അമുൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അമൂലിന്റെ പരസ്യങ്ങൾ സ്ഥിരമായി ശ്രദ്ധിക്കുന്നവർക്ക് അറിയാം, എല്ലായ്പ്പോഴും ഒരു ചിന്തയ്ക്കോ ചിരിയ്ക്കോ ഉള്ള കണ്ടന്റ് അമൂൽ പരസ്യങ്ങൾ കാത്തുവച്ചിരിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക വിഷയങ്ങൾ മുതൽ ഏറ്റവും പുതിയ ചിത്രങ്ങളുടെ റിലീസ് വരെ അമൂൽ പരസ്യങ്ങൾക്ക് വിഷയമാകാറുണ്ട്.

Advertisment

സംസ്ഥാനത്തിൻറെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ട് അമൂൽ പുറത്തിറക്കിയ പരസ്യം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കേരളം എന്ന തീമിലാരുക്കിയ പരസ്യത്തിൽ 'കേരള യം' എന്ന വാചകം നൽകിയിട്ടുണ്ട്. പശ്ചാത്തലത്തിൽ നദിയും കെട്ടുവള്ളങ്ങളും കേരളത്തിന്റെ പച്ചപ്പുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment

Also Read: 10 രാജ്യങ്ങൾ, 10 ലുക്കുകൾ; ഏതാണ് കിടു? ലാലേട്ടന്റെ ഈ പരകായ പ്രവേശം കണ്ടോ?

ഇന്ത്യയുടെ പരസ്യമേഖലയിൽ കാർട്ടൂൺ പരസ്യങ്ങൾ കൊണ്ട് തങ്ങളുടേത് മാത്രമായ ഒരിടം കണ്ടെത്തിയ ബ്രാൻഡാണ് അമൂൽ. 1966 ലെ ആദ്യ പരസ്യം മുതൽ കാർട്ടൂണുകളിലൂടെയാണ് അമൂലിന്റെ ഓരോ പരസ്യങ്ങളും ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിയിട്ടുള്ളത്. ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്ന സമകാലിക വിഷയങ്ങൾ എല്ലാം അമുലിന്റെ കാർട്ടൂൺ പരസ്യങ്ങളിൽ ഇടം നേടാറുണ്ട്. 

Read More: 'ഷാജി പാപ്പാനെവരെ പഴത്തൊലി ഇട്ടു വീഴ്ത്തിയ ആളാ... പിന്നയല്ലേ ബേസിൽ'; വീഡിയോ

Amul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: