/indian-express-malayalam/media/media_files/uploads/2018/03/siddramaiah-40lakhwatch-620x413.jpg)
ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെഡിയൂരപ്പയെ നാണംകെടുത്തി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. അമിത് ഷായുടെ നാക്കുപിഴയാണ് യെഡിയൂരപ്പയ്ക്ക് തിരിച്ചടിയായത്.
"ഈയടുത്ത കാലത്താണ് അഴിമതിക്കാരായ സര്‍ക്കാരുകള്‍ തമ്മിലൊരു മൽസരം നടത്തിയാല്‍ യെഡിയൂരപ്പ അതില്‍ ഒന്നാമതാവും എന്ന് വിരമിച്ച ഒരു സുപ്രീം കോടതി ജഡ്ജി പറഞ്ഞത്" കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ക്കിടയില്‍ അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത് തന്നെയുണ്ടായിരുന്ന യെഡിയൂരപ്പ ഉടന്‍തന്നെ ഇടപെട്ട് തിരുത്തി എങ്കിലും സമൂഹമാധ്യമങ്ങൾ നാക്കുപിഴ ഏറ്റെടുക്കുകയായിരുന്നു.
Who knew @AmitShah could also speak the truth- we all concur with you Amit ji @BSYBJP is the most corrupt! pic.twitter.com/GFbTF3Mg7H
— Divya Spandana/Ramya (@divyaspandana) March 27, 2018
കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പേ പ്രഖ്യാപിച്ച ബിജെപി ഐടി സെല്‍ വിവാദത്തിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ നാക്കുപിഴയും കോണ്‍ഗ്രസ് പ്രചാരണായുധം ആക്കിയത്.
അമിത് ഷാ തന്റെ പ്രസ്താവന തിരുത്തിയെങ്കിലും സമൂഹ്യമാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. കര്‍ണാടകത്തിന്റെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ വീഡിയോ ട്വീറ്റ് ചെയ്തതോടെ വീഡിയോ വൈറലായി.
The #ShahOfLies finally speaks truth. Thank you @AmitShahpic.twitter.com/WczQdUfw5U
— Siddaramaiah (@siddaramaiah) March 27, 2018
നുണകളുടെ രാജാവ് ഒടുവില്‍ സത്യം പറഞ്ഞു. നന്ദി അമിത് ഷാ എന്നായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.