മലയാളികൾ പാടി നടന്ന ടാക്കി ടാക്കി, വി ടോണ്ട് ടോക്ക് എനി മോർ എന്നീ ഗാനങ്ങൾ പിറന്നത് ഈ കലാകാരിയിൽ നിന്നാണ്. 30 വയസ്സിൽ ഈ താരം നേടിയെടുത്ത അംഗീകാരങ്ങൾ ചെറുതല്ല. അമേരിക്കയിലെ ഗാന ശാഖയിൽ പ്രത്യേക സ്ഥാനമുണ്ട് സെലീന ഗോമസിന്. ഇപ്പോൾ മറ്റൊരു നേട്ടം കൂടി താരം സ്വന്തമാക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയാണിപ്പോൾ സെലീന ഗോമസ്.
401 ഫോളോവേഴ്സാണ് ഇപ്പോൾ സെലീനയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. മാർച്ച് 18 നാണ് വ്യവസായി കൈലി ജെനറിനെ പിന്നിലാക്കി സെലീന നേട്ടം സ്വന്തമാക്കിയത്. ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്ക് ശേഷം ഇപ്പോൾ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സെലീനയ്ക്കാണ്.
സന്തോഷം പങ്കുവച്ച് സെലന ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. “400 മില്യൻ ആരാധകരെയും കെട്ടിപിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നാണ് ചിത്രത്തിനു താഴെയുള്ള അടികുറിപ്പിൽ കുറിച്ചത്. റൊണാൾഡോയ്ക്ക് 563, മെസ്സിയ്ക്ക് 443 എന്ന നിലയിലാണ് കണക്ക്. സംഗീത രംഗത്ത് മാത്രമല്ല അഭിനയത്തിലും സെലീന തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.