വിട്ടുകളയാൻ പറ്റില്ലെന്ന് അമ്പിളി, വിട്ടുകളയണമെന്ന് അർജുൻ; ടിക്‌ടോക്കറും റോസ്റ്ററും ഒന്നിച്ചപ്പോൾ

മുത്തുമണി തന്റെ മുൻ പ്രണയമായിരുന്നു എന്നും ഇപ്പോൾ കൂടെയില്ലെന്നും അമ്പിളി പറഞ്ഞു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്ന രണ്ട് പേരുകളാണ് അമ്പിളിയും അർജുനും. ടിക്‌ടോക് വീഡിയോകളിലൂടെയാണ് അമ്പിളി ശ്രദ്ധേയനായതെങ്കിൽ ടിക്‌ടോക് വീഡിയോകളെ തലങ്ങും വിലങ്ങും ട്രോളിയാണ് അർജുൻ ശ്രദ്ധ നേടിയത്.

അമ്പിളിയുടെ ടിക്‌ടോക് വീഡിയോകളെ അർജുൻ ട്രോളിയത് സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡ് ആയിരുന്നു. അർജുന്റെ ട്രോളുകൾക്ക് മറുപടിയായി അമ്പിളി പിന്നീട് ടിക്‌ടോക് വീഡിയോ ചെയ്‌തിരുന്നു. അതിവേഗമാണ് അർജുന്റെ യുട്യൂബ് പേജിന് സബ്‌സ്‌ക്രെെബേഴ്‌സ് കൂടിയത്. ഇപ്പോൾ ഇതാ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയരായ അമ്പിളിയും അർജുനും പരസ്‌പരം കണ്ടുമുട്ടിയിരിക്കുകയാണ്.

‘ലൈറ്റ് ആന്‍ഡ് ലൈഫ്’ എന്ന യുട്യൂബ് ചാനലാണ് ഇരുവരെയും ഒന്നിപ്പിച്ചിരിക്കുന്നത്. ഇരുവരും പരസ്‌പരം ട്രോളിയിരുന്നവർ ആണെങ്കിലും നേരിട്ടു കണ്ടപ്പോൾ അതെല്ലാം മറന്നു. അർജുനെ കണ്ടത് വലിയൊരു നേട്ടമാണെന്നാണ് അമ്പിളി പറയുന്നത്. അർജുനെ കാണുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു എന്നും അമ്പിളി പറയുന്നു. അമ്പിളി പാവമാണെന്ന് അർജുൻ പറഞ്ഞു.

വീഡിയോയെ ട്രോളായി കണ്ടാൽ മതിയെന്നും അതിനപ്പുറത്തേക്ക് വ്യക്തിപരമായി ഒന്നുമില്ലെന്നും അർജുൻ പറഞ്ഞു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് അമ്പിളി പറഞ്ഞപ്പോൾ അതിനു പറ്റിയ പ്ലാറ്റ്‌ഫോം ആണ് ടിക്‌ടോക് എന്നായിരുന്നു അർജുന്റെ മറുപടി.

അമ്പിളിയെ പ്രോത്സാഹിപ്പിക്കുയാണ് അർജുൻ ചെയ്തത്. ഇരുവരും പരസ്‌പരം കുറേ സംസാരിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അര്‍ജുന്‍ അമ്പിളിയോട് പറഞ്ഞു. തൃശൂരില്‍ നിന്ന് ആലപ്പുഴയിലെത്തിയാണ് അമ്പിളി അര്‍ജുനെ കണ്ടത്.

150 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അമ്പിളി തൃശൂരിൽ നിന്ന് ആലപ്പുഴയിലെത്തിയത്. മുത്തുമണി..എന്നുവിളിച്ചാണ് അമ്പിളി ടിക്‌ടോകിൽ വീഡിയോ ചെയ്യുന്നത്. മുത്തുമണി തന്റെ മുൻ പ്രണയമായിരുന്നു എന്നും ഇപ്പോൾ കൂടെയില്ലെന്നും അമ്പിളി പറഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ambili arjun social media trending video

Next Story
പിച്ചർ ക്രെഡിറ്റ് എവിടെയെന്ന് ഹൻസിക; ‘വാവേ..’എന്നുവിളിച്ച് സോപ്പിട്ട് ഇഷാനി
The moderation of comments is automated and not cleared manually by malayalam.indianexpress.com