ടിക് ടോക്കിലെ വൈറൽ ഗേളാണ് ഷർവാണി. തന്റെ ശബ്ദം കൊണ്ടും സംസാര രീതികൊണ്ടുമാണ് ഷർവാണി ടിക് ടോക്കിലെ സ്റ്റാറായത്. സെൽഫ് ട്രോളുകളും ഷർവാണിയുടെ സ്ഥിരം ഐറ്റമാണ്. ഷർവാണിയുടെ ഒരു വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് നടി അമല പോൾ.
“എന്റെ പൊന്നോ നമിച്ചു.. പ്വൊളി മോൾ. നിന്റെ ധൈര്യത്തിന്റെ പകുതി എനിക്കുണ്ടായിരുന്നെങ്കിൽ…” എന്നു പറഞ്ഞുകൊണ്ടാണ് അമല വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ടിക് ടടോക്ക് നിർത്തിയെങ്കിലും ഷർവാണി വീഡിയോ നിർത്തിയിട്ടില്ല. തനിക്ക് വരുന്ന രസകരമായ കമന്റുകളോടുള്ള പ്രതികരണമാണ് ഓരോ വീഡിയോയിലും കാണാനാകുക.
Read More: ഫുക്രു കളിക്കുമോ ഇതുപോലെ? വൈറലായി അമ്മച്ചിയുടെ പൂത്തുമ്പീ കുർള മമ്മീ ഡാൻസ്