Latest News

അല്ലു അർജുനും അമല പോളുമായി മലപ്പുറത്തെ പിള്ളേർ, വൈറലായ ഫൈറ്റ് സീൻ പുനരാവിഷ്കരണം; വീഡിയോ

ഇന്റെർവെലിന് മുൻപുള്ള ആക്ഷൻ രംഗമാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്

സിനിമയിലെ സംഘട്ടന രംഗങ്ങൾ പലപ്പോഴും നിരവധി കലാകാരന്മാരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി ഒരുങ്ങുന്നവ ആയിരിക്കും അവ പുനരാവിഷ്ക്കരിക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്നാൽ ഇപ്പോഴിതാ വളരെ പരിചയസമ്പന്നരായ കലാകാരന്മാരെ വെച്ചു ചെയ്ത ഒരു സംഘട്ടനരംഗം പുനരാവിഷ്കരിച്ചിരിക്കുകയാണ് മലപ്പുറത്തെ ഒരു കൂട്ടം യുവാക്കൾ.

അല്ലു അർജുൻ, അമല പോൾ, കാതറിൻ ട്രീസ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ, 2013ൽ മലയാളത്തിൽ ഡബ് ചെയ്ത് പുറത്തിറങ്ങിയ തെലുങ്ക് ചിത്രം “റോമിയോ ആൻഡ് ജൂലിയറ്റി”ലെ സംഘട്ടനരംഗമാണ് ഇവർ പുനരാവിഷ്കരിച്ചിരിക്കുന്നത്. സിനിമയുടെ ഇന്റെർവെലിന് മുൻപായി വരുന്ന ഏറ്റവും പ്രധാനപ്പെട്ട ആക്ഷൻ രംഗം പുനരാവിഷ്കരിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാവുകയാണ്.

കേരളത്തിലെ അല്ലു അർജുൻ ഫാൻസുമായി സഹകരിച്ച് ചെയ്തിരിക്കുന്ന ആക്ഷൻ രംഗം സംവിധാനം ചെയ്തിരിക്കുന്നത് മലപ്പുറം സ്വദേശിയായ സൽമാനാണ്. നിരവധിപേരാണ് വീഡിയോ ഫേസ്ബുക്കിലൂടെയും മറ്റും പങ്കുവച്ചിരിക്കുന്നത്. 15 ലക്ഷത്തിലധികം പേർ ഫേസ്ബുക്കിൽ മാത്രം വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്.

Also read: ജസ്റ്റിൻ ബീബറുടെ ‘സ്റ്റേ’ മലയാളം വേർഷൻ; വൈറലായി വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Allu arjun amala paul starrer romeo and juliet film interval fight scene recreation video

Next Story
വെളളം ഉപയോഗിച്ച് ഓടിക്കുന്ന വാട്ടർ കാർ മാതൃകയുമായി ഇന്ത്യൻ മെക്കാനിക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com