തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ച സംവിധായകന്‍ അലി അക്ബര്‍ മൊട്ടയടിച്ചു. മൊട്ടയടിച്ച് തന്റെ ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രം ആക്കുകയും ചെയ്‌തു. ആയിരക്കണക്കിന് ലൈക്കുകളും, നൂറു കണക്കിന് കമന്റുകളും ഷെയറുകളുമാണ് ഈ പോസ്റ്റിന് ചുവടെ കാണാൻ കഴിയുന്നത്. ഒപ്പം അലി അക്ബർ നൽകുന്ന അടിക്കുറിപ്പ് ഇങ്ങനെ.
‘പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു…
കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം… കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം,’ അലി അക്ബര്‍ വ്യക്തമാക്കി.
പൈ ബ്രദേഴ്‌സ്, ജൂനിയർ മാൻഡ്രേക്, ബാംബൂ ബോയ്സ്, സീനിയർ മാൻഡ്രേക് എന്നീ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനാണ് അലി അക്ബർ. ഗാന രചയിതാവും, തിരക്കഥാകൃത്തും കൂടിയാണ്. ഉറച്ച വിജയ പ്രതീക്ഷ ഉണ്ടായിരുന്ന തിരുവനന്തപുരത്ത് അപ്രതീക്ഷിത തോൽവി ഏറ്റ് വാങ്ങിയതിന്‍റെ ആഘാതത്തിലാണ് ബിജെപി ക്യാമ്പ്. മൂന്നാം ഊഴത്തിനിറങ്ങുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ തറപറ്റിക്കാനുറപ്പിച്ചാണ് കുമ്മനത്തെ ബിജെപി കളത്തിലിറക്കിയത്.
Read More: തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്: ശശി തരൂരിനെ പിന്നിലാക്കി കുമ്മനം രാജശേഖരന്‍
എന്നാൽ വിജയം ഉറപ്പിച്ച് ഇറങ്ങിയ ത്രികോണമത്സരത്തിൽ വലിയ തിരിച്ചടിയാണ് കുമ്മനം നേരിട്ടത്. കഴക്കൂട്ടവും വട്ടിയൂര്‍കാവും അടക്കം ശക്തികേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് ആയില്ല. കഴക്കൂട്ടം വട്ടിയൂര്‍കാവ് തിരുവനന്തപുരം നേമം എന്നിവിടങ്ങളിലായിരുന്നു ഒ രാജഗോപാലിന് ലീഡെങ്കിൽ കുമ്മനത്തിന് ലീഡ് നൽകിയത് നേമം മാത്രമാണ്.