യുവനടൻ അക്ഷയ് രാധാകൃഷ്‌ണൻ വളരെ സന്തോഷത്തിലാണ്. അക്ഷയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ തിരിച്ചുകിട്ടിയിരിക്കുന്നു. രണ്ട് ദിവസമായി തനിക്ക് ഏറെ പ്രിയപ്പെട്ട വളർത്തുനായയെ കാണാതായിട്ട്. ഇക്കാര്യം അക്ഷയ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. 48 മണിക്കൂറത്തെ അനിശ്ചിതത്വത്തിനു ശേഷം താരത്തിന്റെ വളർത്തുനായ ‘വീരനെ’ തിരിച്ചുകിട്ടി, അതും പിറന്നാൾ ദിനത്തിൽ തന്നെ.

‘കാക്കയ്‌ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്’ എന്ന കുറിപ്പോടെയാണ് വീരനെ തിരിച്ചുകിട്ടിയ കാര്യം അക്ഷയ് പങ്കുവച്ചത്. എല്ലാവർക്കും നന്ദി പറയാനും അക്ഷയ് മറന്നില്ല. ജന്മദിന ദിവസം തന്നെ വീരനെ തിരിച്ചുകിട്ടിയ സന്തോഷവും അക്ഷയ് ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് Thankyou everyone Happy birthday Veeran

A post shared by Akshay Radhakrishnan (@akshay_radhakrishnan) on

ഒരു കൂട്ടം പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അക്ഷയ് രാധാകൃഷ്‌ണൻ.   ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’യിൽ മമ്മൂട്ടി, പ്രിഥ്വിരാജ്, ആര്യ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന അതിഥി വേഷത്തിലെത്തിയിരുന്നു.

Read More: സെക്രട്ടറിക്ക് എന്തും ആകാലോ; ‘അല്ലിയാമ്പൽ കടവിൽ’ പാടി ചാക്കോച്ചൻ

ജൂലൈ മുപ്പതിനാണ് വീരനെ ആലുവയിലെ പട്ടേലിപുരത്ത് വച്ച് കാണാതായത്. വീരനെ കണ്ടെത്തി സുരക്ഷിതമായി തന്നെ ഏൽപിക്കുന്നവർക്ക് 20,000 രൂപ പാരിതോഷികം നൽകാമെന്നും അക്ഷയ് വാഗ്ദാനം ചെയ്‌തിരുന്നു. നിരവധി പേരാണ് അക്ഷയുടെ പോസ്റ്റ് ഷെയർ ചെയ്‌തത്.

അക്ഷയുടെ കൂടെ പൊതുവേദികളിലുൾപ്പെടെ വീരനെ കാണാറുണ്ട്. കഴിഞ്ഞ വർഷം ഒരു കോളേജിൽ നടന്ന ഉദ്ഘാടനചടങ്ങിന്റെ വേദിയിൽ വീരനെയും കൊണ്ട് അക്ഷയ് എത്തിയതിനെ ഒരു അധ്യാപിക വിമർശിച്ചിരുന്നു. ഇതിന് മറുപടിയായി നൽകിയ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ താന്‍ സിനിമാ താരം ആവുന്നതിന് മുന്‍പ് നാട്ടുകാരോ എന്തിന് ചില ബന്ധുക്കള്‍ പോലും കൂടെ ഇല്ലാതിരുന്ന സമയത്ത് തനിക്കൊപ്പമുണ്ടായിരുന്നത് വീരന്‍ മാത്രമായിരുന്നുവെന്ന് അക്ഷയ് പറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ തന്നെ സ്നേഹിക്കുന്ന ഒരേ ഒരാളും ഈ വീരൻ ആണെന്നും അക്ഷയ് അന്ന് പറഞ്ഞിരുന്നു.

Read More: അര്‍ജുവിനും അശ്വിനും അഹാനയോട് പറയാനുള്ളത് 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook