ആക്ഷൻ രംഗങ്ങളിലെ രാജാവാണ് അക്ഷയ് കുമാർ. എതിരെ നിൽക്കുന്നതാരായാലും പതറാതെ പൊരുതുന്ന കില്ലാഡിയാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ വർക്ക് ഔട്ട് വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. കണ്ടതിൽ വെച്ച് ഏറ്റവും രസകരമായ വർക്ക് ഔട്ട് വിഡിയോകളിലൊന്നാണിത്. കുഞ്ഞ് നാല് പഗുകളുമായി ബോക്‌സിങ്ങിലേർപ്പെട്ടിരിക്കുന്ന അക്ഷയ് കുമാറാണ് വിഡിയോയിലുളളത്.

ഒരു മതിലിനപ്പുറം നിന്നാണ് ഇവരുടെ ബോക്സിങ്. കുട്ടിത്തവുമായി പഗുകളെ നേരിടുന്ന അക്ഷയ് കുമാറാണ് വിഡിയോയിലുളളത്. എന്നാൽ പഗുകൾ ഒട്ടും മോശമല്ല കേട്ടോ, ബോളിവുഡിന്റെ ആക്ഷൻ കില്ലാഡിയുമായി കട്ടയ്‌ക്ക് നിൽക്കുന്നുമുണ്ട് ഈ എതിരാളികൾ.

അക്ഷയ് കുമാറാണ് തന്റെ ട്വിറ്റർ, ഫെയ്‌സ്ബുക്ക് പേജിൽ ഈ രസകരമായ വിഡിയോ പങ്ക് വെച്ചിരിക്കുന്നത്.
28 സെക്കൻഡ് ദൈർഘ്യമുളള വിഡിയോയാണിത്. ഇന്നത്തെ വർക്ക് ഔട്ട് ഈ ചെറിയ ക്യൂട്ടുകളോടൊപ്പമെന്ന് പറഞ്ഞാണ് വിഡിയോ അക്ഷയ് കുമാർ പങ്ക് വെച്ചിരിക്കുന്നത്. 21 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ വിഡിയോ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ