മെന്റലിസ്റ്റ് ആദി കൈരളി ടിവിയിൽ അവതരിപ്പിക്കുന്ന സീക്രഡ് കോഡ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ അജു വർഗീസിനും ഭയപ്പെടുത്തുന്ന അനുഭവം ഉണ്ടായി. ഷോക്കിങ് എന്ന തലക്കെട്ടോടെയാണ് പരിപാടിയുടെ വിഡിയോ അജു തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രേതത്തിൽ വിശ്വാസമുണ്ടോ എന്നു ചോദിച്ചുകൊണ്ടാണ് ആദി പരിപാടി തുടങ്ങുന്നത്. ഇതിന് തനിക്ക് അത്തരത്തിൽ ഒരു അനുഭവമുണ്ടായിട്ടുണ്ടെന്ന് അജു പറയുന്നു. അതിനുശേഷം ഒരു പൊതി അജുവിനെക്കൊണ്ട് തുറപ്പിക്കുന്നു. അതിൽ ഒരു പാവയാണുളളത്. അതിന്റെ കണ്ണിൽ സൂക്ഷിച്ചു നോക്കാൻ പറയുന്നു. അതിനുശേഷം അജുവിനോട് മനസ്സിൽ മരിച്ചുപോയ ഒരാളെക്കുറിച്ച് ഓർക്കാൻ പറയുന്നു. പിന്നീട് 50രൂപയുടെ നോട്ട് അജുവിന്റെ കൈയ്യിൽ കൊടുക്കുന്നു. അതിനുശേഷം ആദി പാവയുടെ കൈ മെഴുകുതിരിക്കുനേരെ പിടിക്കുന്നു. ആ സമയം തന്റെ കൈയ്ക്ക് പൊളളലേൽക്കുന്നതായി അജുവിന് അനുഭവപ്പെടുന്നു. അജു ചെറുതായി പേടിക്കുന്നുമുണ്ട്.

അതിനുശേഷം അജുവിനെ ഭയപ്പെടുത്തുന്ന ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അവസാനം അജു മനസ്സിൽ ഓർമിച്ച വ്യക്തിയുടെ പേര് ആദി പറയുന്നു. ഇതുകേട്ട് അജു ഞെട്ടുന്നുണ്ട്. വിഡിയോയുടെ അവസാനഭാഗത്താണ് അജു ശരിക്കും പേടിക്കുന്നത്. അത് വിഡിയോ കണ്ടുതന്നെ മനസ്സിലാക്കണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ