scorecardresearch

Google Trends: വിയോഗ വാർത്തയ്ക്കു പിന്നാലെ അജിത് പവാറിനെ ഗൂഗിളൽ തിരഞ്ഞ് ലക്ഷങ്ങൾ

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അഞ്ചു മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ആളുകളാണ് അജിത് പവാറിനെ തിരഞ്ഞ് ഗൂഗിളിൽ എത്തിയത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അഞ്ചു മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ആളുകളാണ് അജിത് പവാറിനെ തിരഞ്ഞ് ഗൂഗിളിൽ എത്തിയത്

author-image
Trends Desk
New Update
Ajit Pawar

എക്സ്‌പ്രസ് ഫൊട്ടോ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ തകർന്നു വീഴുകയായിരുന്നു. റൺവേയ്ക്ക് സമീപം തീയും കത്തിയമർന്ന ലോഹാവശിഷ്ടങ്ങളും മാത്രമാണുള്ളത്. അജിത് പവാറിന്റെ ഉടമസ്ഥതയിലുള്ള വിമാനം തകർന്ന്, ഉപമുഖ്യമന്ത്രിയടക്കം അഞ്ച് പേരാണ് മരിച്ചത്. 

Advertisment

അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്ത് തന്നെ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. വിയോഗ വാർത്തയ്ക്കു പിന്നാലെ അജിത് പവാറിനെ തിരഞ്ഞ് ലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിൽ എത്തുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ അഞ്ചു മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം സെർച്ചുകളാണ് ഉണ്ടായത്.

ചിത്രം: ഗൂഗിൾ

ശരദ് പവാറിന്റെ മൂത്ത സഹോദരൻ അനന്തറാവുവിന്റെ മകനായ അജിത് പവാർ, സഹകരണ മേഖലയിലൂടെയാണ് പൊതുരംഗത്തേക്ക് ചുവടുവെച്ചത്. വലിയൊരു കാലം തന്റെ വലിയച്ഛന്റെ (ശരദ് പവാർ) മാർഗനിർദേശപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ മുന്നേറ്റം.

Also Read: ശരദ് പവാറിന്റെ നിഴലിൽ നിന്ന് വഴിമാറി നടന്ന കരുത്തൻ; അജിത് പവാർ ഇനി ഓർമ്മ

1959-ൽ ജനിച്ച അജിത് പവാർ, 1991-ൽ ബാരാമതിയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ പിൽക്കാലത്ത് പി.വി നരസിംഹറാവു മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശരദ് പവാറിന് മത്സരിക്കാനായി അദ്ദേഹം ആ സീറ്റ് ഒഴിഞ്ഞുകൊടുത്തു.

Also Read: അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

1995-ൽ ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെയാണ് അദ്ദേഹത്തിന്റെ നിയമസഭാ ജീവിതം ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി ശരദ് പവാർ പ്രതിനിധീകരിച്ചിരുന്ന ഈ മണ്ഡലം പിന്നീട് അജിത്തിന്റെ കോട്ടയായി മാറി. 1999, 2004, 2009, 2014, 2019 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ച അദ്ദേഹം പശ്ചിമ മഹാരാഷ്ട്രയിലെ ഏറ്റവും കരുത്തനായ പ്രാദേശിക നേതാവായി ഉയർന്നു.

Read More: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തിൽ അന്തരിച്ചു

Trends Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: