ഐശ്വര്യ റായ് ബച്ചന്റെ രൂപസാദൃശ്യമുള്ള തൊടുപുഴക്കാരി അമൃത സാജുവാണ് കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഐശ്വര്യയുടെ കഥാപാത്രങ്ങളുടെ രൂപഭാവങ്ങളോടെ ഒരു ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുകയാണ് അമൃത രാജ് ഇപ്പോൾ. സഞ്ജയ് ലീലാ ബൻസാലിയുടെ ‘ഗുസാരിഷ്’, അശുതോഷ് ഗൊവാരിക്കറുടെ ‘ജോധാ അക്ബർ’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ രൂപഭാവങ്ങളോടെയാണ് അമൃത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അമൽ ഷാജി എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾക്ക് പിറകിൽ.
ഐശ്വര്യറായിയുടെ രൂപഭാവങ്ങളുള്ള അമൃത കണ്ടുകൊണ്ടെയ്ൻ കണ്ടുകൊണ്ടെയ്ൻ ചിത്രത്തിലെ സീൻ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത്. ടിക്‌ടോകിലെ താരമാണ് ഈ പെൺകുട്ടി. അമൃത അമ്മു എന്ന പേരിലാണ് അമൃതയുടെ ടിക്‌ടോക് അക്കൗണ്ട്. ഇൻസ്റ്റഗ്രാമിലും താരമാണ് ഈ പെൺകുട്ടി, രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഈ പെൺകുട്ടിയ്ക്ക് ഇൻസ്റ്റയിൽ ഉള്ളത്.
സിനിമയിലും അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് അമൃത ഇപ്പോൾ. സുനിൽ കരിയാറ്റുകരയുടെ ‘പിക്കാസോ’ എന്ന ചിത്രത്തിലൂടെയാണ് അമൃതയുടെ സിനിമാ അരങ്ങേറ്റം. മുൻപ് ഏതാനും ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്.
Read more: ഇതാരാ ഐശ്വര്യ റായുടെ ഫോട്ടോ കോപ്പിയോ? അതിശയിപ്പിക്കുന്ന സാമ്യവുമായി ഒരു പെൺകുട്ടി