യുഎൻ ആസ്ഥാത്ത് അരങ്ങേറിയ സംവിധായികയും നടൻ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷിന്റെ ഭരതനാട്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. രജനീകാന്തിന്റെ മകളാണ് ഐശ്വര്യ. വനിതാ ദിനത്തിൽ യുഎൻ ആസ്ഥാനത്താണ് ഐശ്വര്യ നൃത്തമവതരിപ്പിച്ചത്. അങ്ങേയറ്റം ശോചനീയമായ നൃത്തമാണിതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നു കൊണ്ടിരിക്കുന്ന വിമർശനം.

യുഎന്നിലെ ഐശ്വര്യയുടെ നൃത്തം, പാർത്ഥിപൻ ഷൺമുഖൻ ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ച വിഡിയോ

The pathetic state of Bharatanatyam

Now I know why #SuchitraKarthick is angry! The pathetic state of Bharatanatyam at the United Nations by Aishwaryaa.R.Dhanush Thanks to nepotism of Bharatiya Janata Party (BJP) (#BJP) government.. Aishwayaa's guru should be banned! If Anita R Ratnam see this she will bombard and explode! ஆட தெரியாதவ கூடம் பத்திலைனாளாம்! எங்கும் அரசியல், சிபாரிசு… தகுதியற்றோர்க்கு இடம் கொடுத்தால் இப்படிதான்…

Posted by Parthiban Shanmugam on 9 मार्च 2017

ട്വിറ്ററിലൂടെയാണ് ഐശ്വര്യയുടെ നൃത്തത്തിനെതിരെ വിമർശനമുയരുന്നത്. വളരെ ദയനീയമാണ് യുഎന്നിൽ നടന്ന ഈ ഭരതനാട്യവതരണമെന്ന് പ്രശസ്‌ത നർത്തകിയും നൃത്താധ്യാപികയുമായ അനിത രത്നം ട്വീറ്റ് ചെയ്‌തു.

വേണ്ടത്ര പരിശീലനം ഇല്ലായിരുന്നു. പശ്ചാത്തല സംഗീതവും മോശമായിരുന്നു. വരികൾക്കൊപ്പമല്ലായിരുന്നു ഐശ്വര്യയുടെ നൃത്തമെന്ന് തുടങ്ങിയ വിമർശനങ്ങളാണ് ഉയരുന്നത്. വളരെ ലജ്ജാകരമാണ് ഈ അവസ്ഥയെന്ന് വരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

യുഎന്നിന്റെ ഗുഡ്‌വിൽ അംബാസിഡറാണ് ഐശ്വര്യ. യുഎന്നിൽ ഭരതനാട്യം അവതരിപ്പിക്കാൻ കഴിയുന്നത് വലിയ ബഹുമതിയാണെന്ന് ഐശ്വര്യ നേരത്തെ പ്രതികരിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ