/indian-express-malayalam/media/media_files/uploads/2017/03/aishwaryaa-r-.jpg)
യുഎൻ ആസ്ഥാത്ത് അരങ്ങേറിയ സംവിധായികയും നടൻ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷിന്റെ ഭരതനാട്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. രജനീകാന്തിന്റെ മകളാണ് ഐശ്വര്യ. വനിതാ ദിനത്തിൽ യുഎൻ ആസ്ഥാനത്താണ് ഐശ്വര്യ നൃത്തമവതരിപ്പിച്ചത്. അങ്ങേയറ്റം ശോചനീയമായ നൃത്തമാണിതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നു കൊണ്ടിരിക്കുന്ന വിമർശനം.
യുഎന്നിലെ ഐശ്വര്യയുടെ നൃത്തം, പാർത്ഥിപൻ ഷൺമുഖൻ ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ച വിഡിയോ
ട്വിറ്ററിലൂടെയാണ് ഐശ്വര്യയുടെ നൃത്തത്തിനെതിരെ വിമർശനമുയരുന്നത്. വളരെ ദയനീയമാണ് യുഎന്നിൽ നടന്ന ഈ ഭരതനാട്യവതരണമെന്ന് പ്രശസ്‌ത നർത്തകിയും നൃത്താധ്യാപികയുമായ അനിത രത്നം ട്വീറ്റ് ചെയ്‌തു.
The pathetic state of Bharatanatyam at the UN. https://t.co/240ptkrejd
— Anita Ratnam (@aratnam) March 9, 2017
വേണ്ടത്ര പരിശീലനം ഇല്ലായിരുന്നു. പശ്ചാത്തല സംഗീതവും മോശമായിരുന്നു. വരികൾക്കൊപ്പമല്ലായിരുന്നു ഐശ്വര്യയുടെ നൃത്തമെന്ന് തുടങ്ങിയ വിമർശനങ്ങളാണ് ഉയരുന്നത്. വളരെ ലജ്ജാകരമാണ് ഈ അവസ്ഥയെന്ന് വരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Troll video of the month ... #aishwaryadhanush at UN #RajnikanthDanceBetterpic.twitter.com/oo4lkv1TpP
— Kavin (@kavin_uk) March 10, 2017
#bharatanatyam experts would have not choose me but #DirtyPolitics had different ways to do! #aishwaryadhanush! pic.twitter.com/AL4UKlkGIB
— joe (@joselin107) March 11, 2017
യുഎന്നിന്റെ ഗുഡ്‌വിൽ അംബാസിഡറാണ് ഐശ്വര്യ. യുഎന്നിൽ ഭരതനാട്യം അവതരിപ്പിക്കാൻ കഴിയുന്നത് വലിയ ബഹുമതിയാണെന്ന് ഐശ്വര്യ നേരത്തെ പ്രതികരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.