70-ാം വയസില്‍ 25 ന്റെ ഊര്‍ജം ഉണ്ടാകുമൊ ഒരു സാധാരണ മനുഷ്യന്. ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. ആരോഗ്യത്തിന് അത്രയും സംരക്ഷണം നല്കുന്ന ഒരാള്‍ക്ക് കഴിയുമായിരിക്കും ചെറുപ്പം നിലനിര്‍ത്താന്‍, മമ്മൂട്ടിയെപ്പോലെ.
വാര്‍ധക്യത്തിലും തന്റെ കിടിലം ഡാന്സുകൊണ്ടും ഊര്‍ജം കൊണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഐഷാക്കുട്ടിയുമ്മ. അന്‍വര്‍ വെള്ളരിക്കല്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കല്യാണപ്പുരയിലാണ് സംഭവം, സ്ഥലം വിഡിയോയില്‍ വ്യക്തമല്ല.
കാത്തുവാക്കുല രെണ്ട് കാതല്‍ എത്ര ചിത്രത്തിലെ ഡിപ്പം ഡിപ്പം എന്ന ഗാനത്തിനാണ് ഐഷാക്കുട്ടിയുമ്മ ചുവടുവച്ചിരിക്കുന്നത്. വെറും ഡാന്‍സല്ല ഐഷാക്കുട്ടിയുമ്മയുടേത്, ഗാനത്തിന്റെ ഓളത്തിന് ചേര്‍ന്ന ചുവടുകളാണ്. കല്യാണപ്പുരയിലെ താരം ഐഷാക്കുട്ടിയുമ്മയായിരുന്നെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം.
പക്ഷെ ഐഷാക്കുട്ടിയുമ്മയുടെ ഡാന്‍സിന് കയ്യടി കിട്ടാന്‍ മറ്റൊരു കാരണം കൂടെയുണ്ട്. ഡാന്‍സിന്റെ വീഡിയോയ്ക്കൊപ്പം അന്‍വര്‍ കൂട്ടിച്ചേര്‍ത്ത മറ്റൊരു ക്ലിപ്പാണ് ഇതിന് പിന്നില്‍. കാലിന് വയ്യാത്തതിനാല്‍ വടിയും കുത്തി നടന്നു വരുന്ന ഐഷാക്കുട്ടിയുമ്മയേയാണ് വീഡിയോയില്‍ കാണുന്നത്.
ഐഷാക്കുട്ടിയുമ്മയുടെ ഡാന്‍സിന് കമന്റ് ബോക്സില്‍ അഭിനന്ദന പ്രവാഹമാണ്. ആഘോഷിക്കാനും സന്തോഷിക്കാനും ഉള്ള അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്, ഉമ്മച്ചി പൊളിച്ചു എന്നായിരുന്നു ഒരാളുടെ കമന്റ്.
അടുത്തിടെ കണ്ണൂരിലെ കല്യാണക്കലവറയിലെ ആഘോഷത്തിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. കക്ഷി അമ്മിണിപ്പള്ള എന്ന ചിത്രത്തിലെ ‘ഉയ്യാരോം പയ്യാരോം’ എന്ന ഗാനത്തിനാണ് എല്ലാവരും ചുവടു വച്ചത്. ഭക്ഷണവും കയ്യിലേന്തി പാട്ടിന്റെ വൈബിന് അനുസരിച്ചായിരുന്നു ചുവടുകള്‍.