വിശക്കുന്നവന് ഭക്ഷണം നൽകുക എന്നത് മഹത്തായ കാര്യമാണ്. പുണ്യമാസമായ റംസാനിൽ യാത്രക്കാരന് നോമ്പു തുറക്കാൻ ഭക്ഷണം നൽകി മാതൃകയായിരിക്കുകയാണ് എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസ്. എയർ ഹോസ്റ്റസിന്റെ കനിവു നിറഞ്ഞ പ്രവർത്തിയെ പ്രശംസിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.

റിഫാത് ജവൈദ് എന്ന ട്വിറ്റർ ഉപയോക്താവ് ആണ് വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായ അനുഭവം ട്വിറ്ററിലൂടെ പങ്കു വച്ചത്. ഗോരഖ് പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള മടക്ക യാത്രയിലായിരുന്നു റിഫാത്. നോമ്പു തുറയുടെ സമയത്തും വിമാനത്തിനകത്തായതിനാൽ, നോമ്പ് തുറക്കാനായി ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ട് റിഫാത് എയർ ഹോസ്റ്റസിനെ സമീപിക്കുകയായിരുന്നു.

Image result for indian express air india

“ഗോരഖ് പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഞാൻ. ഇഫ്താർ സമയം ആയതിനാൽ നോമ്പു തുറക്കാൻ ഒരു കുപ്പി വെള്ളം ലഭിക്കാനായി ഞാൻ കാബിൻ ക്രൂ മെമ്പർ മഞ്ജുളയെ സമീപിച്ചു. അവർ എനിക്കൊരു ചെറിയ ബോട്ടിൽ തന്നു. ഞാൻ നോമ്പെടുത്തിരിക്കുകയാണ്, എനിക്കൊരു ബോട്ടിൽ വെള്ളം കൂടി തരാമോ എന്നു ഞാൻ ചോദിച്ചു. താങ്കൾ സീറ്റിൽ പോയി ഇരുന്നോളൂ എന്നു പറഞ്ഞ അവർ തിരിച്ചു വന്നത് രണ്ട് സാൻഡ് വിച്ചുമായാണ്. കൂടുതൽ എന്തെങ്കിലും വേണമെങ്കിൽ ചോദിക്കാൻ മടിക്കരുത്, മഞ്ജുള പറഞ്ഞു,” റിഫാത് കുറിക്കുന്നു.

“അതിൽ കൂടുതൽ ഒന്നും എനിക്കാവശ്യമുണ്ടായിരുന്നില്ല, എനിക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതലാണ് അവർ നൽകിയത്. മഞ്ജുളയുടെ ഹൃദ്യമായ പെരുമാറ്റവും കനിവുമാണ് എന്റെ ഹൃദയം നിറച്ചത്. ഇതാണ് എന്റെ ഇന്ത്യ,” റിഫാത് പറയുന്നു.

റിഫാതിന്റെ ട്വിറ്റർ നിരവധിപേരാണ് ഷെയർ ചെയ്തിരിക്കുന്നത്. എയർ ഹോസ്റ്റസിന്റെ കനിവു നിറഞ്ഞ പ്രവർത്തിയെ പ്രകീർത്തിച്ചും നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook