scorecardresearch

Google Trends: ഗൂഗിളിൽ സംസാരവിഷയമായി എയർ ബസ് വിമാനങ്ങളുടെ സാങ്കേതിക പുനഃക്രമീകരണം

വിമാനസർവ്വീസുകളുടെ പുനക്രമീകരണം, സമയമാറ്റം, റദ്ദാക്കൽ, എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളിൽ നിന്നുള്ള അറിയിപ്പുകൾ തുടങ്ങിയവയാണ് കൂടുതൽ ആളുകളും ഗൂഗിളിൽ തിരഞ്ഞത്

വിമാനസർവ്വീസുകളുടെ പുനക്രമീകരണം, സമയമാറ്റം, റദ്ദാക്കൽ, എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളിൽ നിന്നുള്ള അറിയിപ്പുകൾ തുടങ്ങിയവയാണ് കൂടുതൽ ആളുകളും ഗൂഗിളിൽ തിരഞ്ഞത്

author-image
Trends Desk
New Update
Indigo qq

Google Trends

Google Trends: തീവ്രമായ സൗരോർജ്ജ വികിരണം എ320ഫാമിലി ജെറ്റുകളിലെ ഫ്ലൈറ്റ്-കൺട്രോൾ സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ഡാറ്റയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പിന് പിന്നാലെ എയർ ബസ് വിമാനങ്ങളുടെ സാങ്കേതിക പുനക്രമീകരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനസർവ്വീസുകളെ ബാധിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ, കേട്ടുകേഴ്‌വി ഇല്ലാത്ത ഈ സാങ്കേതിക പുനക്രമീകരണം ഗൂഗിളിലും ചർച്ചയായി മാറി. 

Advertisment

Also Read:എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനം തിരഞ്ഞ് ആയിരങ്ങൾ; ഗൂഗിളിൽ ട്രെൻഡിങ്

ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രതിസന്ധി ലോകവ്യാപകമായി റിപ്പോർട്ട് ചെയ്ത് ആദ്യ നാല് മണിക്കൂറിനുള്ളിൽ തന്നെ 20000 പേരിലധികമാണ് രാജ്യത്ത് ഇത് സംബന്ധിച്ചുള്ള വാർത്തകൾ തിരഞ്ഞത്. വിമാനസർവ്വീസുകളുടെ പുനക്രമീകരണം, സമയമാറ്റം, റദ്ദാക്കൽ, എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളിൽ നിന്നുള്ള അറിയിപ്പുകൾ തുടങ്ങിയവയാണ് കൂടുതൽ ആളുകളും ഗൂഗിളിൽ തിരഞ്ഞത്.

Also Read:ആരാധകരെ ഞെട്ടിച്ച വിയോഗ വാർത്ത; രണ്ട് മണിക്കൂറിൽ ധർമേന്ദ്രയെ തിരഞ്ഞത് പത്തു ലക്ഷത്തിലധികം പേർ

Advertisment

എയർ ബസ് വിമാനങ്ങളുടെ സാങ്കേതിക പുനക്രമീകരണത്തിന് പിന്നാലെ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളുടെ സർവ്വീസുകളെയാണ് രാജ്യത്തെ ഏറ്റവുമധികം ബാധിച്ചത്. ഇന്ത്യയിൽ 200 മുതൽ 250 വരെ എ-320 വിമാനങ്ങളാണ് ഉടനടി  സോഫ്‌റ്റ്വെയർ അപ്‌ഡേറ്റുകൾ നടത്തേണ്ടി വന്നത്. ഇതാണ് വിമാനസർവ്വീസുകൾ താറുമാറാകാൻ കാരണമായത്. 

Also Read:പശ്ചിമബംഗാൾ ഭൂകമ്പം; വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ

എ 320വിന് അടുത്തിടെ വിദേശത്ത് സംഭവിച്ച ഒരു സാങ്കേതിക തകരാർ വിശകലനം ചെയ്തതിൽ നിന്നതിൽ നിന്നാണ് ഈ നിഗമനത്തിൽ എത്തിയത്. എലിവേറ്റർ ഐലറോൺ കമ്പ്യൂട്ടറിലെ  തകരാർ കാരണമാണ് വിമാനം അൽപ്പനേരത്തേയ്ക്ക് താഴേക്ക് പതിച്ചതെന്നായിരുന്നു കണ്ടെത്തൽ. 

google trends

ഏതെങ്കിലും തരത്തിൽ തകരാറുകൾ കണ്ടെത്തിയ വിമാനങ്ങളിൽ അടുത്ത പറക്കലിന് മുമ്പായി സർവീസ് ചെയ്യാവുന്ന ഇഎൽഎസി യൂണിറ്റുകൾ സ്ഥാപിക്കാൻ വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി അടിയന്തര എയർവർത്തിനസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇഎൽഎസി സംവിധാനങ്ങളാണ് പ്രധാന ഫ്ലൈറ്റ്-കൺട്രോൾ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.

Read More:പരമ്പര പിടിച്ച് സൂര്യയും കൂട്ടരും; ഗൂഗിളിൽ ട്രെൻഡായി ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20

Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: