scorecardresearch

Viral Video: എറണാകുളം കീഴടക്കിയ സോംബികൾ; സാരിയുടുത്ത സോംബിയെ ആദ്യം കാണുകയാണെന്ന് കമന്റ്

AI Zombie Attack Viral Video: കൊച്ചി നീ നശിപ്പിച്ചല്ലോടാ എന്നാണ് വിഡിയോ എഡിറ്ററെ ട്രോളിയുള്ള ഒരു കമന്റ്. ഇതിനിടക്ക് മെട്രോ ഓടിക്കാനൊക്കെ സോംബിക്ക് സമയം കിട്ടുന്നുണ്ടോ എന്നാണ് മറ്റൊരാളുടെ ചോദ്യം

AI Zombie Attack Viral Video: കൊച്ചി നീ നശിപ്പിച്ചല്ലോടാ എന്നാണ് വിഡിയോ എഡിറ്ററെ ട്രോളിയുള്ള ഒരു കമന്റ്. ഇതിനിടക്ക് മെട്രോ ഓടിക്കാനൊക്കെ സോംബിക്ക് സമയം കിട്ടുന്നുണ്ടോ എന്നാണ് മറ്റൊരാളുടെ ചോദ്യം

author-image
Trends Desk
New Update
AI Zomie Attack Viral Video

AI Viral Video: ഓരോ ദിവസം കടന്ന് പോകുമ്പോൾ എഐ വിഡിയോകൾ നമ്മെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണ്. എറണാകുളം ജില്ലയിൽ ഒരു സോംബി ആക്രമണം ഉണ്ടായാൽ എങ്ങനെയാവും? കൊച്ചി മെട്രോയും വൈറ്റില ഹബ്ബും റെയിൽവേ സ്റ്റേഷനിലുമെല്ലാം സോംബികൾ വിളയാടുകയാണ്. 

Advertisment

എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലെ സോംബി ആക്രമണത്തിന്റെ ദൃശ്യങ്ങളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നെ കാണുന്നത് കൊച്ചി മെട്രോ സ്റ്റേഷനും സോംബി ആക്രമണത്തിന് ഇരയാവുന്നത്. ലുലു മാളിനേയും സോംബികൾ വെറുതെ വിടിന്നില്ല. 

Also Read: ഫീബിയായി കങ്കണ; ജോയിയുടെ റോളിൽ വരുൺ ധവാൻ; ദുരന്തമെന്ന് ഫാൻസ്

കൊച്ചി മെട്രോയ്ക്കുള്ളിലും വൈറ്റില ഹബ്ബിലും, ഫോർട്ട് കൊച്ചിയിലും പിന്നെ ക്യൂൻസ് വാക്ക് വേയിലുമെല്ലാം സോംബികൾ മാത്രം. സോംബി ആക്രമണത്തിന്റെ സിനിമകളും സീരീസുകളും ഇഷ്ടപ്പെടുന്നവരെ ഈ​ എഐ വീഡിയോ ഉറപ്പായും ആകർഷിക്കും. എറണാകുളം ജില്ലയിലെ പ്രധാന മേഖലകളിലൂടെയെല്ലാം ഈ എഐ വീഡിയോ കടന്ന് പോകുന്നുണ്ട്.  

Also Read: 282 അടി ഉയരത്തിൽ മരണക്കളി; ബീയർ കുപ്പിക്ക് മുകളിൽ ബാലൻസ് ചെയ്ത് യുവാവിന്റെ അഭ്യാസം; വീഡിയോ

ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞ ഈ വിഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വരുന്നത്. കൊച്ചി നീ നശിപ്പിച്ചല്ലോടാ എന്നാണ് വിഡിയോ എഡിറ്ററെ ട്രോളിയുള്ള ഒരു കമന്റ്. ഇതിനിടക്ക് മെട്രോ ഓടിക്കാനൊക്കെ സോംബിക്ക് സമയം കിട്ടുന്നുണ്ടോ എന്നാണ് മറ്റൊരാളുടെ ചോദ്യം. 

Also Read: "മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി.. മണിക്കുട്ടി..." ട്രെൻഡിനൊപ്പം നേതാക്കളും

"പേടിപ്പിക്കല്ലേ, ഇടക്ക് ഞാൻ ആലോചിക്കാറുണ്ട്. ഇവിടെ വന്നാൽ തീർന്ന്," വിഡിയോയ്ക്ക് വന്ന ഒരു കമന്റ് ഇങ്ങനെ. എറണാകുളം ഫുൾ കറങ്ങിക്കോ ആലുവ പരിസരത്തേക്ക് വന്നേക്കരുത് എന്നാണ് മറ്റൊരാളുടെ മുന്നറിയിപ്പ്. 

Read More: സ്‌പോർട്‌സ് കാറിനു മുകളിൽ കുട്ടിയെ കിടത്തി അഭ്യാസം; വീഡിയോ വൈറലായതിനു പിന്നാലെ ഡ്രൈവർ അറസ്റ്റിൽ

AI Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: